
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അബുദാബിയില്‍ ആദ്യമായി വൃക്ക മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു ദാതാവിനും സ്വീകര്‍ത്താവിനും ഒരേസമയം ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കല്‍ നടത്തി യുഎഇ ഒരു സുപ്രധാന നാഴികക്കല്ല് നേടിയിരിക്കുന്നു. ക്ലീവ്ലാന്റ് ക്ലിനിക് യുഎസ്എയുടെ സഹകരണത്തോടെ അബുദാബിയിലെ ക്ലിവ്ലാന്റ് ക്ലിനിക് ആണ് ഈ തകര്‍പ്പന്‍ ശസ്ത്രക്രിയ നടത്തിയത്.
ഈ നടപടിക്രമത്തില്‍ യുഎഇ ദേശീയ ദാതാവും സ്വീകര്‍ത്താവും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും ഒരേ റോബോട്ടിക് സംവിധാനമുള്ള പ്രത്യേക ഓപ്പറേറ്റിംഗ് റൂമുകളില്‍ പ്രവേശിപ്പിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്. റോബോട്ടിക് ശസ്ത്രക്രിയ ആയതിനാല്‍ കുറഞ്ഞ മുറിവ്, കുറഞ്ഞ രക്തനഷ്ടം, വേഗത്തിലുള്ള സുഖപ്പെടല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഈ നേട്ടം അബുദാബിയുടെ ആരോഗ്യമേഖലയിലെ ആഗോള നേട്ടമായി വിലയിരുത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. റഷീദ് ഉബൈദ് അല്‍സുവൈദി പറഞ്ഞു. ക്ലീവ്ലാന്‍ഡ് ക്ലിനിക് അബുദാബി സിഇഒ ഡോ. ജോര്‍ജ്ജ് ഹേബര്‍, ആരോഗ്യ സംരക്ഷണത്തില്‍ സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. യുഎഇയിലെ ആദ്യത്തെ മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സൗകര്യമുള്ള ക്ലീവ്ലാന്‍ഡ് ക്ലിനിക് അബുദാബി കരള്‍ മാറ്റിവയ്ക്കലില്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ ഉപയോഗം ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ്. മുറിവുകളുടെ വലുപ്പം കുറയ്ക്കുന്നതിനും രോഗിയുടെ ചികിത്സാ ഫലങ്ങള്‍ എളുപ്പമാക്കുന്നതും ലക്ഷ്യമിട്ട് റോബോട്ടിക് സഹായത്തോടെയുള്ള ഏഴ് ദാതാക്കളുടെ ശസ്ത്രക്രിയകള്‍ ആശുപത്രി മുമ്പ് നടത്തിയിട്ടുണ്ട്.