
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും കോര്‍പ്പറേറ്റ് അടിമത്വം പേറുകയാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ഈ മാറ്റം ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4ന് ദുബൈയില്‍ നടക്കുന്ന സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെയും സി.എച്ച് രാഷ്ട്രസേവാ പുരസ്കാര സമര്‍പ്പണത്തിന്റെയും ഭാഗമായി നടന്ന ‘മീഡിയ: പക്ഷം നിഷ്പക്ഷം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മീഡിയ വിങ് ചെയര്മാന് വി.കെ.കെ റിയാസ് അധ്യക്ഷനായി. ദുബൈ കെഎംസിസി മീഡിയ ചെയര്മാന് ഇസ്മായില്‍ ഏറാമല വിഷയമവതരിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എ.റശീദുദ്ദീന്‍, എം.സി.എ നാസര്‍ സെമിനാറില്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്് കെ.പി മുഹമ്മദ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ നാസര്‍ മുല്ലക്കല്‍, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര അതിഥികള്‍ക്ക് ഉപഹാരം കൈമാറി. ജില്ലാ മീഡിയ വിങ് ജനറല്‍ കണ്‍വീനര്‍ ജസീല്‍ കായണ്ണ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, ഇസ്മായില്‍ ചെരിപ്പേരി, ടി.എന്‍ അഷ്റഫ്, മൊയ്തു അരൂര്‍, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, ഷറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂര്‍, മീഡിയ വിങ് ഭാരവാഹികളായ സലാം പാളയത്ത്, എന്‍.സി ജലീഷ്, ഇര്‍ഷാദ് വാകയാട്, നബീല്‍ നാരങ്ങോളി, ഷംഹീര് അലി, വനിതാ കെഎംസിസി ഭാരവാഹികളായ നജ്മ സാജിദ്, സൈത്തൂന്‍, ഡോ.ഹാഷിമ സഹീര്‍ സംബന്ധിച്ചു.