
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇന്ന് അബു ഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കെഎസ് അബ്ദുല്ല മെമ്മോറിയല്‍ കാസര്‍കോട് ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ട്രോഫി റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഡോ.അന്‍വര്‍ അമീന് അനാച്ഛാദനം ചെയ്തു. അബു ഹൈല്‍ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. സമീര്‍ എസ്ബികെ സുല്‍ത്താന്‍ ഗോള്‍ഡ് മുഖ്യാതിഥിയായി.
ദുബൈ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി,ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,അബ്ദുല്ല ആറങ്ങാടി,അഫ്സല് മെട്ടമ്മല്‍, ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍,ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, ഫൈസല്‍ മൊഹ്സിന്‍,പി.ഡി നൂറുദ്ദീന്‍,ഹസൈനാര്‍ ബീജന്തടുക്ക,സിദ്ദീഖ് ചൗക്കി,ബഷീര്‍ പള്ളിക്കര,റഷീദ് ഹാജി കല്ലിങ്കാല്‍,ഉപ്പി കല്ലങ്കൈ,ഷുഹൈ ല്‍ കോപ്പ,സൈഫുദ്ദീന് മൊഗ്രാല്‍,സിനാന്തൊട്ടാന്,സഫ്വാന് അണങ്ങൂ ര്‍,റസാഖ് ബദിയടുക്ക, നാച്ചു പാലക്കോച്ചി,ഹാരിസ് ബ്രദേഴ്സ്,സത്താര്‍ ആലമ്പാടി,ഷബീര്‍ കൈതക്കാട്,ഹസന് കുദുവ,ഹനീഫ് കുമ്പഡാജെ,സിദ്ദീഖ് ബിഎച്ച്,പിസി നെല്ലിക്കട്ട,മിര്‍ഷാദ് പൂരണം,റിസ്വാന് ചേരൂര്‍, ബീരാന് ഐവ,നസീര്‍ കുമ്പഡാജെ പങ്കെടുത്തു. ടൂര്‍ണമെന്റ് വന്‍ വിജയമാക്കണമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി,ട്രഷറര്‍ ഉപ്പി കല്ലങ്കൈ അഭ്യര്‍ത്ഥിച്ചു.