
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ക്വാലാലംപൂര്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം മലേഷ്യയിലെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും എഴുത്തുകാരനുമായ ഹനീഫ പുതുപറമ്പ്,സയ്യിദ് ലുഖ്മാന് ഹദ്ദാദ് തങ്ങള്‍ എന്നിവര്‍ക്ക് കോലാലംപൂര്‍ കെഎംസിസി സ്വീകരണവും മലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് യാത്രതിരിക്കുന്ന ഫാസില്‍ തോണിക്കടവത്തിന് യാത്രയയപ്പും നല്കി. എംഗ്രില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സാദത്ത് അന്‍വര്‍ അധ്യക്ഷനായി. ദാതോ ഇബ്രാഹിം ബിന്‍ മുഹമ്മദ്,കാസിം തലക്കടത്തൂര്‍,സുലൈമാന്‍ അബാദി,നൗഷാദ് വൈലത്തൂ ര്‍,അനസ് കോഴിക്കോട്,നസീം,ഷെക്കി എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ ഹുദവി സ്വഗതവും ഷമീര്‍ മലപ്പുറം നന്ദിയും പറഞ്ഞു.