ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

കുവൈത്ത് സിറ്റി : വായുവില്‍ കാന്‍സറിന് കാരണമാകുന്ന മലിനീകരണത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് കുവൈത്ത് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. ഔദ്യോഗിക വെബ്സൈറ്റിലെന്ന പോലെ പ്രചരിപ്പിച്ചതും ആട്രിബ്യൂട്ട് ചെയ്യുന്നതുമായ ഉയര്‍ന്ന റീഡിങ്ങുകള്‍ തെറ്റാണ്. മാത്രമല്ല, അവ വെബ്സൈറ്റ് വഴി നിരീക്ഷിക്കപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അംഗീകരിച്ച ആധുനിക ഉപകരണങ്ങളിലൂടെ കുവൈത്തിലെ എല്ലാ മേഖലകളിലെയും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും പ്രതിബദ്ധതയും അധികൃതര്‍ ഊന്നിപ്പറഞ്ഞു.