
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
കുവൈത്ത് സിറ്റി : കാസര്‍കോട് ജില്ലാ കുവൈത്ത് കെഎംസിസി തംകീന്‍ പ്രചാരണ സമ്മേളനവും ആദരവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കല്‍ കെയര്‍ കോര്‍പറേറ്റ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂര്‍ അധ്യക്ഷനായി. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വെള്ളിയോത്ത്,വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂര്‍ തങ്ങള്‍,ഇഖ്ബാല്‍ മാവിലാടം, മാംഗോ ഹൈപ്പര്‍ ചെയര്മാന് റഫീഖ് അഹമ്മദ് പ്രസംഗിച്ചു. ഡോ. സുബൈര്‍ ഹുദവിക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റസാഖ് അയ്യുരും മെട്രോ മെഡിക്കല്‍ കെയറിന്റെ ഉപഹാരം മാര്‍ക്കറ്റിങ് ഹെഡ് ബഷീര്‍ ബാത്തയും സമര്‍പിച്ചു. പി.പി ഇബ്രാഹീമിനുള്ള ഉപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ പാലായി കൈമാറി. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകരെ ജില്ലാ,മണ്ഡലം ഭാരവാഹികള്‍ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ പലായി തംകീന്‍ മഹാസമ്മേളന പ്രമേയം അവതരിപ്പിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ സുഹൈല്‍ ബല്ല സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത്,സെക്രട്ടറിമരായ റഫീക്ക് ഒളവറ,മുത്തലീബ് തെക്കെക്കാട്,അലി മാണിക്കോത്ത്,മണ്ഡലം ഭാരവാഹികളായ അസിസ് തളങ്കര,ഹാരിസ് മുട്ടുന്തല,ഷംസുദ്ദീന് ബദരിയ, ഹസന് ബല്ല,ഹസന് തഖ് വ നേതൃത്വം നല്കി. അബ്ദുല്‍ ഹക്കീം അഹ്സനി ഖിറാഅത്ത് നടത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഖാലിദ് പള്ളിക്കര സ്വാഗതവും ട്രഷറര്‍ ഖുത്തുബുദ്ദീന് നന്ദിയും പറഞ്ഞു.