
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
കുവൈറ്റ് സിറ്റി: ഒമാന്‍ സുല്‍ത്താനേറ്റുമായി സഹകരിച്ച് കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗള്‍ഫ് പദ്ധതിയുമായി കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി. അടുത്തിടെ ഒമാന്‍ സന്ദര്‍ശനത്തിനിടെ പരിസ്ഥിതി അതോറിറ്റിയിലെ പ്രകൃതി സംരക്ഷണ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ അഖ്സാമിയുമായി കൂടിക്കാഴ്ച നടത്തിയതായി അതോറിറ്റിയിലെ സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍സൈദാന്‍ പറഞ്ഞു.
ഒമാന്‍ പ്രാദേശികമായും ഗള്‍ഫ് മേഖലയിലുടനീളമുള്ള പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ തുടര്‍ച്ചയായ സംഭാവനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഡോ.അല്‍സൈദാന്‍ അഭിനന്ദനം അറിയിച്ചു. പാരിസ്ഥിതിക വിഷയങ്ങളില്‍ ഗള്‍ഫ് സഹകരണം തുടരുന്നതിന്റെ ഭാഗമായാണ് ഒമാന്‍ സന്ദര്‍ശനമെന്ന് ഡോ. അല്‍സൈദാന്‍ വിശദീകരിച്ചു. കുവൈത്തിന് കണ്ടല്‍ വിത്തുകള്‍ വിതരണം ചെയ്യുന്നതില്‍ ഒമാന്റെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. 2018 മുതല്‍ കുവൈത്ത് ഈ വിത്തുകള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വിജയകരമായി കൃഷി ചെയ്തിരുന്നു. സന്ദര്‍ശന വേളയില്‍ ഒമാന്‍ ഈ സീസണില്‍ ശേഖരിച്ച 2000 കണ്ടല്‍ വിത്തുകള്‍ കുവൈത്തിന് നല്‍കിയിരുന്നു. ഇവ ജഹ്റ റിസര്‍വില്‍ നടുന്നതിന് മുമ്പ് കുവൈത്ത് പരിസ്ഥിതി അതോറിറ്റിയുടെ ലബോറട്ടറികളില്‍ പരീക്ഷണ കൃഷി നടത്തും. മസ്കത്തിലെ അല്‍ ഖുറം റിസര്‍വ് പര്യടനത്തിലൂടെ ഒമാന്റെ ശ്രമങ്ങളെക്കുറിച്ചുള്ള അവലോകനവും തണ്ണീര്‍ത്തട പരിസ്ഥിതി വകുപ്പ് മേധാവി ബദര്‍ അല്‍ ബുസൈദിയുമായുള്ള കൂടിക്കാഴ്ചയും നടന്നു.
1975ല്‍ പ്രകൃതി സംരക്ഷണ കേന്ദ്രമായി സ്ഥാപിതമായ ഈ റിസര്‍വ് തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള റാംസര്‍ കണ്‍വെന്‍ഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സൈറ്റാണെന്നും ഇത് 104,5775 ഹെക്ടര്‍ വിസ്തൃതിയുള്ളതാണെന്നും അല്‍ബുസൈദി അഭിപ്രായപ്പെട്ടു. പ്രാദേശിക കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഇനം അവിസെന്ന മറീന കണ്ടല്‍ മരങ്ങളുള്ള പ്രകൃതിദത്ത വനമാണിത്.