നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഫാറൂഖ് ഹമദാനി
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശി താമസ നിയമത്തില്‍ വന്‍ പരിഷ്കാരങ്ങളുമായി അമീരി വിജ്ഞാപനം. അമീരി ഉത്തരവ് നമ്പര്‍ 114/2024 പ്രകാരമുള്ള മാറ്റങ്ങള്‍ 2024 നവംബര്‍ 28മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നു. പുതിയ വിജ്ഞാപനത്തെത്തുടര്‍ന്ന് ഇഖാമ (റെസിഡന്‍സ് പെര്‍മിറ്റ്) ഫീസുകളില്‍ വന്‍തോതിലുള്ള വര്ധനവാനുണ്ടായിട്ടുള്ളത്. ഔദ്യോഗിക ഗസറ്റില്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിസാ ഫീസ് പരിഷ്കാരമാണിത്. പുതിയ മാറ്റങ്ങള്‍ പ്രകാരം പൊതുസ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വാര്‍ഷിക വിസാ പുതുക്കല്‍ ഫീസ് 10 ദീനാറില്‍ നിന്ന് 20 ദീനാര്‍ ആക്കി വര്‍ധിപ്പിച്ചു. കുടുംബ വിശകളിലെ ഇഖാമ ഫീസും ഇതേ വര്‍ദ്ധനവ് ബാധകമാണ്. ഗാര്‍ഹിക വിസാ ഫീസ് ഫീസ് സ്പോണ്‍സറുടെ ദേശീയതയെ ആശ്രയിച്ചിരിക്കും. സ്വദേശി കുടുംബങ്ങള്‍ക്കൊപ്പം ജോലിചെയ്യുന്നവര്‍ക്ക് വാര്‍ഷികം ഫീസ് 10 ദീനാറാണ്. വിദേശി സ്പോണ്‍സര്‍മാരുടെ കീഴിലുള്ളവര്‍ക്ക് വാര്‍ഷിക ഫീസ് 50 ദീനാറാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ട്രി വിസകള്‍ക്ക് പ്രതിമാസം 10 ദീനാര്‍ എന്ന ഏകീകൃത നിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. വിസിറ്റ് വിസ പരമാവധി 3 മാസമായി പരിമിതിപെടുത്തിയിട്ടുണ്ട്. വിസിറ്റ് വിസയില്‍ നിന്നും റെസിഡന്‍സിയിലേക്ക് മാറാന്‍ വ്യവസ്ഥയുണ്ട്. താല്‍ക്കാലിക റെസിഡന്‍സി 3 മാസം വരെയും അവ പരമാവധി ഒരു വര്‍ഷം വരെ പുതുക്കാനും പുതിയ വിജ്ഞാപനത്തില്‍ വ്യവസ്ഥയുണ്ട്. ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണ്. സ്ഥിര റെസിഡന്‍സി പരമാവധി 5 വര്‍ഷം വരെ ലഭിക്കുന്നതാണ്. വസ്തു ഉടമകള്‍ക്ക് 10 വര്‍ഷം വരെ റസിഡന്‍സി പെര്‍മിറ്റ് ലഭിക്കും. നിക്ഷേപകര്‍ക്ക് പരമാവധി 15 വര്‍ഷം വരെ റസിഡന്‍സി നല്‍കും.