
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
കുവൈത്ത് സിറ്റി : രാജ്യത്തെ ആദ്യ സ്ലീപ് മെഡിസിന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ അവാദിയും സാമൂഹിക,കുടുംബ,ബാലകാര്യ മന്ത്രി ഡോ.അംതല്‍ അല്‍ ഹുവൈലയുമാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആരോഗ്യ സേവനങ്ങളില്‍ ഗുണപരമായ മുന്നേറ്റമുണ്ടാക്കുന്നതിനായി സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നാഷണല്‍ കോഓപ്പറേറ്റീവ് പ്രോജക്ട് കമ്മിറ്റിയുടെ പിന്തുണയോടെയാണ് സെന്റര്‍ സ്ഥാപിച്ചത്. മെഡിക്കല്‍ പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സമൂഹത്തിന് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഈ കേന്ദ്രം തുറക്കാനായതില്‍ അഭിമാനമുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ നല്കിക്കൊണ്ടും എല്ലാ പ്രായത്തിലുമുള്ള ഉറക്ക തകരാറുകള്‍ ചികിത്സിക്കുന്നതിനായി വിവിധ സ്പെഷ്യാലിറ്റികളില്‍ നിന്നുള്ള പ്രത്യേക ടീമും സെന്ററിലുണ്ട്.