
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ : ഷാര്‍ജയില്‍ അതിശയകാഴ്ചയൊരുക്കി മറ്റൊരു മനുഷ്യ നിര്‍മ്മിത കനാല്‍ കൂടി. എമിറേറ്റിന്റെ ആസ്ഥാനമെന്ന സവിശേഷതയുള്ള റോള പട്ടണത്തിന്റെ കവാട ഭാഗത്താണ് മനോഹരമായ കനാലൊരുങ്ങുന്നത്. ‘ലയ്യ കനാല്‍’ എന്നാണിതിന് നാമകരണം ചെയ്തിരിക്കുന്നത്.
ഇതിനകം തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഷാര്‍ജ ഫ്ളാഗ് ഐലന്റ്, വ്യാപാര സമുച്ചയമായ അല്‍ ജുബൈല്‍ സൂക്ക്, അല്‍ ഖാന് ഗവണ്മെന്റ് ബില്‍ഡിങ് കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ ചാരത്തൂടെയാണ് മനുഷ്യ നിര്‍മ്മിത ചാലിലൂടെ കൃതൃമ കനാല്‍ കടലിലേക്കൊഴുകുക. ഇതിനായി അല്‍ ഖാന് ഷാര്‍ജ കോടതി റോഡ് ഭാഗത്ത് നിന്നും അരക്കിലോമീറ്ററോളം ദൂരത്തില്‍ കടലുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ പുതിയ കനാല്‍ കീറി. ബുഹൈറ കോര്‍ണീഷ് ഖാലിദ് ലഗൂണില്‍ നിന്നെത്തി കനാലിലൂടെ പരന്നൊഴുകുന്ന ജലം കടലിലേക്ക് ചേരും. പദ്ധതിയുടെ ഭാഗമായി അല്‍ ഖാന് ഷാര്‍ജ കോടതി റോഡിലും, അല്‍ ഖാന് ലയ്യ പവര്‍ ഹൗസ് റോഡിലും രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ചു. ഇരു വശങ്ങളിലും മനോഹരമായ നടപ്പാതകള്‍ നിര്‍മ്മിക്കുന്ന ജോലി പുരോഗമിക്കുന്നു. പുതിയ പാലങ്ങളുടെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്. സിമന്റ് കട്ടകള്‍ പാകുകയും, പുല് തകിടികള്‍ വിരിക്കുകയും, ഇരിപ്പിടങ്ങള്‍ നിരത്തുകയും ചെയ്യുന്ന ജോലി പൂര്‍ത്തിയാവുന്നതോടെ ഒഴിവ് സമയം വിനിയോഗിക്കാന്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ നൂറുക്കണക്കിന് പേര് ഇവിടെയെത്തും. ലയ്യ കനാലിന്റെ വശങ്ങളില് ആകര്‍ഷണീയവും സുരക്ഷിതവുമായ കൈവരികളും വിളക്ക് കാലുകളും ഘടിപ്പിച്ചു. കടലിലേക്ക് ഒഴുകി നീങ്ങുന്ന ജല സൗന്ദര്യം കാണാനെത്തുന്നവര്‍ക്കായി ഫ്ളാഗ് ഐലന്റ് കേന്ദ്രീകരിച്ച് വിവിധ പരിപാടികളും അരങ്ങേറും. കുടുംബങ്ങളുടെ വിനോദ കേന്ദ്രമായ മുംതസ പാര്‍ക്കിലെത്തുന്നവര്‍ക്ക് കൂടി അല്‍ ലയ്യ കനാല്‍ സൗന്ദര്യം ആസ്വദിക്കാന്‍ സൗകര്യമുണ്ട്. ലയ്യ കനാലില്‍ വിനോദ ബോട്ടുകളും മറ്റും സഞ്ചാരം തുടങ്ങുന്നതോടെ പ്രധാന വിനോദ മേഖലകളിലൊന്നായി ഈ ഏരിയ മാറും. ഫ്ളാഗ് ഐലന്റ് ആസ്ഥാനമാക്കി വിഞ്ജാന, കലാ, കായിക പരിപാടികള്‍ സംഘടിപ്പിച്ചും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും. നേരത്തെ, അല്‍ ഖാന് കേന്ദ്രീകരിച്ച് അല്‍ ഖസ്ബ കനാല്‍ രൂപപ്പെടുത്തിയും ഷാര്‍ജ സഞ്ചാരികളെ വിസ്മയിപ്പിച്ചിരുന്നു. വ്യത്യസ്ത പരിപാടികള്‍ കൊണ്ട് മുഴുവന്‍ സമയ സജീവ വിനോദയിടമാണ് അല്‍ ഖസ്ബ