
ലയണ്‍സ് ക്ലബ്ബ് വര്‍ണ സന്ധ്യ ഒക്ടോബര്‍ 10ന്
മസ്കത്ത്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എറണാകുളം ഓവര്‍സീസ് നടത്തുന്ന ഓണാഘോഷപരിപാടി ‘വര്‍ണ്ണ സന്ധ്യ’ ഒക്ടോബര്‍ 10ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മസ്കത്ത് വാദി കബീറിലെ മജാന്‍ ഹൈറ്റ്സ് ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ ജി.വി ശ്രീനിവാസ്, മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരിക്കും. പിന്നണി ഗായിക ആതിര ജനകന് നയിക്കുന്ന മ്യൂസിക് ബാന്‍ഡ് ‘അഗ്രം’ സംഗീത, നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പൊതുയോഗത്തില്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. പത്ര സമ്മേളനത്തില്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഫ്രാന്‍സിസ് ജോസഫ്, ഡോ.തോമസ് മംഗലപ്പിള്ളി, സാബു കുരിയന്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.