
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
അബുദാബി : മലപ്പുറം ജില്ലയുടെ രൂപീകരണ ആവശ്യകാലത്ത് തന്നെ ആ മണ്ണ് എതിര്‍പ്പുകളുടെയും കുപ്രചാരണങ്ങളുടെയും കൂരമ്പുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം’ സീസണ് രണ്ടിന്റെ ഭാഗമായി നടന്ന ‘മലപ്പുറം: അറിഞ്ഞതും പറഞ്ഞതും’ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ആ മണ്ണിന്റെയും അവിടുത്തെ ജനതയുടെയും ചരിത്രം പരിശോധിച്ചാല്‍ അതിജീവനത്തിന്റെ നീണ്ട ഏടുകള്‍ കാണാം. മലപ്പുറത്തെ ഏതെങ്കിലും മതത്തിന്റെ പേരില്‍ ഒതുക്കാവുന്നതല്ല. അവിടെ തുഞ്ചനും സൈനുദ്ദീന്‍ മക്തൂമും വള്ളത്തോളും ഇടശ്ശേരിയും വളര്‍ന്ന മണ്ണാണ്. പാണക്കാട് തങ്ങളും ആഴ്വാഞ്ചേരി തമ്പ്രാക്കളും ഇഎംഎസും ജീവിച്ച മണ്ണിനെതിരെയുള്ള പ്രചാര വേലകള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും. മലപ്പുറത്തിനൊരു മതമുണ്ട്, അത് സ്നേഹത്തിന്റെ സഹാനുഭൂതിയുടെ മനുഷ്യത്വത്തിന്റെ മതമാണ്. മലപ്പുറത്തിനെതിരെയുള്ള വര്‍ഗീയതയുടെ ചാപ്പകുത്തല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളത്തില്‍ മറ്റെല്ലാ ജില്ലകളും രൂപീകരിക്കുമ്പോള്‍ ഇല്ലാത്ത തരത്തില്‍ വര്‍ഷങ്ങളുടെ ചര്‍ച്ചക്കൊടുവിലാണ് ജില്ല പിറവിയെടുക്കുന്നത്. അതിജീവനത്തിന്റെ ആ ചരിത്രം തുടരുമെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.