ഗള്‍ഫ് അടക്കമുള്ള അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്; ഇതുവരെയുള്ള ആക്രമണങ്ങളില്‍ മാപ്പ് ചോദിച്ചു

അബുദാബി: യുഎഇയിലെ അനാഥരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്’ പദ്ധതിയുടെ ഭാഗമായി അബുദാബി ഔഖാഫുമായി 10 കോടി ദിര്‍ഹത്തിന്റെ പദ്ധതിയില്‍ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അബുദാബി ഔഖാഫ് അനുവദിക്കുന്ന ഭൂമിയില്‍ ലുലു റീട്ടെയ്ല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. ഇതില്‍ നിന്നുള്ള വരുമാനം മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്മെന്റ് ഫണ്ടിലേക്കാണ് നല്‍കുക. അനാഥകുട്ടികള്‍ക്ക് തണലേകുന്ന ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ് പദ്ധതിക്ക് 15 കോടി ദിര്‍ഹത്തിന്റെ (371 കോടി രൂപ) സഹായമാണ് റമസാനില്‍ യൂസഫലി നല്‍കിയത്. അതിനു പുറമെയാണ് ഔഖാഫുമായി ചേര്‍ന്നുള്ള ഈ പദ്ധതി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, ഔഖാഫ് അബുദാബി ചെയര്മാന് അബ്ദുള്‍ ഹമീദ് മുഹമ്മദ് സയീദ്, എര്‍ത്ത് സയിദ് ഫിലാന്ത്രോപ്പീസ് സെക്രട്ടറി ജനറല്‍ ഡോ മുഖീര് ഖാമിസ് അല്‍ ഖയിലി, ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല എന്നിവരുടെ സാന്നിധ്യത്തില്‍ ഔഖാഫ് അബുദാബി ഡയറക്ടര്‍ ജനറല്‍ ഫഹദ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിം, ലുലു ഗ്രൂപ്പ് എക്സികൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ എന്നിവര്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചു. പ്രൊഫഷണല്‍ നിക്ഷേപങ്ങളിലൂടെയും പ്രവര്‍ത്തന മികവിലൂടെയും വരുമാനം ഉറപ്പാക്കുന്നതിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ഔഖാഫ് അബുദാബി ഡയറക്ടര്‍ ജനറല്‍ ഫഹദ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിം പറഞ്ഞു.
രാജ്യത്തിന്റെ സുപ്രധാന പദ്ധതികളില്‍ സ്വകാര്യമേഖല പ്രധാന പങ്കാളിത്തമാണ് വഹിക്കുന്നതെന്നും ദീര്‍ഘാകാല അടിസ്ഥാനത്തിലുള്ള പിന്തുണയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും എം.എ യൂസഫലി വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നല്കുന്ന പദ്ധതിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഓര്‍ഫന്‍സ്. അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, അനാഥര്‍ക്ക് മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യുഎഇയിലെ കുടുംബശിശുക്ഷേമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്. യുഎഇയുടെ ജീവകരുണ്യപ്രവര്‍ത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഓര്‍ഫന്‍സ്’ പദ്ധതി. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും, മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിന്ത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതി. അബുദാബി ഔഖാഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. സഹായം അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.