ദുബൈ ഔഖാഫുമായി ചേര്‍ന്നുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ പദ്ധതിക്ക് തുടക്കം; ഖവാനീജ് ഗേറ്റില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോര്‍ തുറന്നു

ദുബൈ: മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക മേഖലയ്ക്ക് പിന്തുണ നല്‍കിയും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും മേഖലയില്‍ വിപുലമായ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. ദുബൈ ഔഖാഫുമായി സഹകരിച്ച് അല്‍ ഖവാനീജിലെ ഖവാനീജ് ഗേറ്റില്‍ പുതിയ എക്സ്പ്രസ് സ്റ്റോര്‍ ലുലു തുറന്നു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, ഔഖാഫ് ദുബൈ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മുത്വവ എന്നിവരുടെ സാന്നിധ്യത്തില്‍ ദുബൈ ഔഖാഫ് ചെയര്മാന് ഈസ അബ്ദുല്ല അല്‍ ഗുറൈര്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു ഗ്രൂപ്പുമായി സഹകരിച്ച് പുതിയ റീട്ടെയ്ല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഈസ അബ്ദുല്ല അല്‍ ഗുറൈര്‍ പറഞ്ഞു. അല്‍ ഖവാനീജിലെ ഷോപ്പിങ്ങ് സെന്ററിലെ വരുമാനം മസ്ജിദുകളുടെ പ്രവര്‍ത്തനത്തിനും ദുബൈയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് വിനിയോഗിക്കുന്നത്. ഔഖാഫുമായി സഹകരിച്ച് മികച്ച റീട്ടെയ്ല്‍ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, ഔഖാഫ് ഇപ്പോള്‍ നടപ്പാക്കുന്ന പതിനാറിലേറെ പ്രൊജക്ടുകളില്‍ ലുലു പങ്കാളിത്വം വഹിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി. കൂടാതെ, മേഖലയിലെ ഭക്ഷ്യസുരക്ഷയും ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ട്. കൂടുതല്‍ ചരക്ക് വിമാന സര്‍വ്വീസുകളിലൂടെ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും ആശങ്ക വേണ്ടെന്നും അദേഹം വ്യക്തമാക്കി. 19800 സ്ക്വയര്‍ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറില്‍ ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഷോപ്പിങ്ങ് സുഗമമാക്കുന്നതിന് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാര്‍ക്കിംഗ് സൗകര്യവും അടക്കം ലഭ്യമാക്കിയിട്ടുണ്ട്.