അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി : യുഎഇയുടെ 53ാം ദേശീയ ദിനാഘോഷ ഭാഗമായി യുഎഇയിലെ പ്രാദേശിക കര്ഷകര്ക്കും കാര്ഷിക ഉത്പന്നങ്ങള്ക്കും പിന്തുണയുമായി ലുലു ഹൈപ്പര് മാര്ക്കറ്റുകളില് ‘അല് ഇമറാത്ത് അവ്വല്’ ആരംഭിച്ചു. അബുദാബി ഫോര്സാന് സെന്ട്രല് മാള് ലുലു ഹൈപ്പര്മാര്ക്കറ്റില് നടന്ന ചടങ്ങില് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്ദഹക് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്ക്ക് കൂടുതല് പിന്തുണ നല്കി കൈത്താങ്ങാവുകയാണ് ലുലു.
‘അല് ഇമറാത്ത് അവ്വല്’ യുഎഇയുടെ കാര്ഷിക മേഖലയ്ക്ക് മികച്ച പിന്തുണ നല്കുന്നതാണെന്നും ലുലുവിന്റെ ചുവടുവെപ്പ് പ്രശംസനീയമാണെന്നും മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല് ദഹക് പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാര്ഷിക മേഖലയുടെ വികസനത്തിനും കരുത്തുപകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘അല് ഇമറാത്ത് അവ്വല്’ എന്ന് ലുലു ചെയര്മാന് എംഎ യൂസഫലി വ്യക്തമാക്കി. രാജ്യത്തെ കാര്ഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് ഇതിലൂടെ കൂടുതല് സഹകരണം ഉറപ്പാക്കുകയാണ്. ഇമിറാത്തി ഉത്പന്നങ്ങള് പ്രദര്ശിപ്പിക്കുന്നതിലൂടെ എമിറേറ്റ്സ് അവ്വല് സംരംഭം പ്രാദേശിക ഭക്ഷ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദേഹം കൂട്ടിച്ചേര്ത്തു. പ്രാദേശിക കാര്ഷിക ഉത്പന്നങ്ങള്ക്ക് ലുലു സ്റ്റോറുകളില് കൂടുതല് പ്രചാരം നല്കാന് സിലാലുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. ജിസിസിയിലെ ലുലു ഹൈപ്പര് മാര്ക്കറ്റുകളില് യുഎഇ ഉത്പന്നങ്ങ ളുടെ വിപണി ഉറപ്പാക്കുന്നതിനാണ് ധാരണയായത്. അല്ഫര്സാന് മാളില് നടന്ന പരിപാടിയില് യുഎഇയിലെ ആറ് കര്ഷകരെആദരിച്ചു.