
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
റിയാദ് : കുറഞ്ഞകാലം കൊണ്ട് റീട്ടെയില്‍ മേഖലയില്‍ കുതിച്ചുയര്‍ന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സഊദിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിനകം സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാന്റായി മാറിയ ലുലു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മുതല്‍ ഡിസംബര്‍ 5 വരെ നീളുന്ന സൂപ്പര്‍ ഫെസ്റ്റ് ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവമായിരിക്കുമെന്ന് ലുലു സഊദി ഡയരക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം റിയാദ് വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തമിഴ് സൂപ്പര്‍ താരം സൂര്യ,ബോളിവുഡ് താരം ബോബി ഡിയോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഡയരക്ടര്‍ ഷെഹീം മുഹമ്മദും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രോസറി,ഫാഷന്‍,ഇലക്ട്രോണിക്സ്,വീട്ടുപകരണങ്ങള്‍,മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരു മില്യണ്‍ റിയാല്‍ വരെ വിലമതിക്കുന്ന 1,500 ഗിഫ്റ്റുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മികച്ച റിവാര്‍ഡ് പോയിന്റുകളും ഇതിന് പുറമെ ഉപഭോക്താവിന്റെ ലഭിക്കും. സ്പെഷല്‍ ആനിവേഴ്സറി പ്രോഡക്ടുകളും ലുലു സ്റ്റോറുകളില്‍ ലഭ്യമാ
ക്കിയിട്ടുണ്ട്. 15 വര്‍ഷത്തെ സൗദിയിലെ ലുലുവിന്റെ സേവനങ്ങളും നേട്ടങ്ങളും വിശദമായി പ്രതിപാദിക്കുന്ന പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു. വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന ഓഫറുകളും ഉല്‍പ്പന്നങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു. പ്രധാനപ്പെട്ട വിതരണക്കാരെ ആദരിച്ചു. ഉപഭോക്താവിന്റെ മനസ്സറിഞ്ഞു നല്‍കിവരുന്ന സേവനമാണ് ലുലുവിന്റെ വിജയത്തിന് നിദാനമെന്നും
ഉപഭോക്താക്കള്‍ നല്കി വരുന്ന ശക്തമായ പിന്തുണ നന്ദിപൂര്‍വ്വം സ്മരിക്കുകയാണെന്നും ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു.
ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോകതാക്കളിലേക്ക് എത്തിക്കാന്‍ ലുലു പ്രതിജ്ഞാബദ്ധമാണ്. സഊദിയിലുടനീളം ലുലുവിന്റെ കൂടുതല്‍ ഔട്ട്ലെറ്റുകള് സ്ഥാപിച്ച് ജനങ്ങള്‍ക്ക് സേവനം എളുപ്പം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. സഊദിയിലെ ഭരണ സാരഥികളും ഉദ്യോഗസ്ഥരും നല്കി വരുന്ന പ്രോത്സാഹനവും സഹകരണവും ലുലുവിന്റെ വളര്‍ച്ചക്ക് ഏറെ സഹായകമായെന്നും അവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഓഹരി വിപണിയിലേക്ക് കൂടി ചുവട് വെച്ചതോടെ ലുലുവിന്റെ മുന്നേറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലുലുവിന്റെ ഓഹരികള്‍ മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നത് ബ്രാന്റിന്റെ അന്തര്‍ദേശീയ തലത്തിലുള്ള ഡിമാന്റിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. റീട്ടെയില്‍ രംഗത്ത് മൂന്ന് വര്‍ഷത്തിനകം 100 സ്റ്റോറുകള്‍ കൂടി തുറക്കുമെന്നാണ് ലുലു മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്.