ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

അബുദാബി: ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ഥമാര്‍ന്ന രുചികൂട്ടുകള്‍ ഭക്ഷ്യവിഭവങ്ങള്‍ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍, ലൈവ് പാചക സെഷനുകള്‍, വിനോദ പരിപാടികള്‍ എന്നിവയുമായി ഭക്ഷണപ്രിയര്‍ക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യുഎഇയിലെ ലുലു സ്റ്റോറുകളില്‍ തുടക്കമായിരിക്കുന്നത്. അബുദാബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലുലു വേള്‍ഡ് ഫുഡ് ലോഞ്ച് ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളാണ് ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ പഴം പച്ചക്കറി ഇറച്ചി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കിച്ചണ്‍ അപ്ലെയന്‍സുകള്‍ക്ക് 50 ശതമാനം വരെ ഓഫറും ലഭ്യമാണ്. ഡിന്നര്‍വെയര്‍, എയര്‍ ഫ്രയര്‍, മൈക്രോവെന്, സമൂത്തി മേക്കേഴ്സ് അടക്കം നിരവധി ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ഉള്ളത്. പാചകമികവ് വിളിച്ചോതി, ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള മുന്‍നിര ഷെഫുകള്‍ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേള്‍ഡ് ഫുഡ് വീക്കിന്റെ ഭാഗമായുണ്ട്. ലുലു ഓണ്‍ലൈന്‍ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകളുണ്ട്. മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഇരുപത് ശതമാനം വരെ അധിക ഓഫറുമുണ്ട്.