
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം ‘മെയ്ഡ് ഫോര്‍ ലൗ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ മീഡിയാ വണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എംസിഎ നാസറിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. നടി മീരാ നന്ദന് മുഖ്യാതിഥിയായി. ശ്രുതി ബാബു പുസ്തക പരിചയം നടത്തി.
ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി മോഹന്‍കുമാര്‍,ആര്.ജെ വൈശാഖ്,ലിപി അക്ബര്‍,അധ്യാപികമാരായ മാധവി ഗിരീഷ് ബാബു,ഗേര്‍ളി കുര്യന് പ്രസംഗിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ 60 കവിതകളുടെ സമാഹാരമാണ് ‘മെയ്ഡ് ഫോര്‍ ലൗ’. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2018 ലായിരുന്നു ആദ്യപുസ്തകം പുറത്തിറക്കിയത്.