
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ: മഹത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ ഏര്‍പ്പെടുത്തിയ കാവ്യ നടനം പുരസ്കാരം ഷാര്‍ജ കെഎംസിസി പ്രസിഡന്റ് പികെ ഹാശിം നൂഞ്ഞേരിക്കും പ്രവാസി എഴുത്തുകാരി ഷീല പോളിനും. പ്രവാസി സാമുഹ്യ, സാംസ്കാരിക,കാരുണ്യ പ്രവര്‍ത്തന രംഗത്തെ സേവന മികവാണ് ഹാശിം നൂഞ്ഞേരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസി ജീവിതത്തിലെ ഉന്നത ബന്ധങ്ങളും ജീവിതാനുഭവങ്ങളും ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനായി ഉപയോഗപ്പെടുത്തിയ ഹാശിം നൂഞ്ഞേരി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കൂടിയാണ്. പ്രവാസി എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയാണ് ഷീല പോള്‍. ഡിസംബര്‍ എട്ടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കാവ്യ നടനം പരിപാടിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.