
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തകനുമായ ജുബൈര്‍ വെള്ളാടത്തിന് സമ്മാനിച്ചു. ഡല്‍ഹിയില്‍ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അക്കാദമി പ്രസിഡന്റ് ഡോ.സോഹന്‍ ലാല്‍ സുമനാക്ഷറില് നിന്നും അവാര്‍ഡ് അവാര്‍ഡ് ഏറ്റുവാങ്ങി. വിജ്ഞാന സാഹിത്യ വിഭാഗത്തില്‍ ‘എന്റെ ആനക്കര, നാള്‍വഴികള്‍ നാട്ടുവഴികള്‍’ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്കാരം. മലപ്പുറംപാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ആനക്കരയുടെ സ്വാതന്ത്ര്യസമരം, രാഷ്ട്രീയം,കല,സാഹിത്യം തുടങ്ങി വിവിധ മേഖലകളെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. ഭരണഘടനാ അസംബ്ലി മെമ്പറായിരുന്ന അമ്മു സ്വാമിനാഥന്,പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന എവി കുട്ടിമാളുഅമ്മ, സുഭാഷ്ചന്ദ്ര ബോസിനൊപ്പം ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, ദേശീയപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന സുശീലാമ്മ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ധീരമായ പോരാട്ടങ്ങള്‍, അധ്യാപകര്‍,കലാകാരന്മാര് തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഈ പുസ്തകത്തില്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു. അക്ഷരജാലകം ബുക്സാണ് പ്രസാധകര്.
ആനക്കര സ്വദേശിയായ ജുബൈര്‍ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി അബുദാബിയില്‍ ജോലി ചെയ്യുകയാണ്. അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മയുടെ ഓവര്‍സീസ് പ്രസിഡന്റാണ്. അക്ഷരജാലകം ബുക്സ് എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍,അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐഐസി ലിറ്റററി വിങ് തുടങ്ങി പ്രവാസ ലോകത്തെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.