
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
അബുദാബി : മപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം ഫെസ്റ്റ് സീസണ് രണ്ടിന് പ്രൗഢ പരിസമാപ്തി. വൈവിധ്യ സെഷനുകളോടെ വര്‍ണാഭമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മൂന്നുദിവസത്തെ സാംസ്കാരിക മഹോത്സവം പ്രവാസികളുടെ ഹൃദയം കീഴടക്കി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന പരിപാടിയില്‍ പതിനായിരത്തോളം പങ്കെടുത്തു. മലപ്പുറം ജില്ലയുടെ മഹിതമായ മതസൗഹാര്‍ദം, സമൃദ്ധമായ പാരമ്പര്യം,കലാപൈതൃകം,സാംസ്കാരിക വൈവിധ്യം,കൂടാതെ തനതായ രുചികളെയും പരമ്പരാഗത ഭക്ഷണങ്ങളെയും ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്യുന്ന സംഗമവേദിയായി മഹിതം മലപ്പുറം ഫെസ്റ്റ് മാറി.
യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ മഹിതം മലപ്പുറം ഫെസ്റ്റ് ഉദ്്ഘാടനം ചെയ്തു. ആദ്യദിനം നടന്ന വനിതാ സംഗമത്തില്‍ മലബാറിന്റെ പെണ് മനസ് എന്ന വിഷയത്തില്‍ മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷിറ,മാധ്യമ പ്രവര്‍ത്തകരായ ജസിത സഞ്ജിത്,ഹുസ്ന റസാഖ് എന്നിവര്‍ പ്രസംഗിച്ചു. തവനൂര്‍ മണ്ഡലം കെഎംസിസി അവതരിപ്പിച്ച ടീം കാഫിലയുടെ ദഫ്മുട്ട്, ഗഫൂര്‍ മാസ്റ്ററുടെ കീഴില്‍ അവതരിപ്പിച്ച വള്ളം കളി ഡാന്‍സ്,ടീം അസുരയുടെ ശിങ്കാരി മേളം എന്നിവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു.
രണ്ടാം ദിവസം ‘മലപ്പുറം, അറിഞ്ഞതും പറഞ്ഞതും’ വിഷയത്തില്‍ സാംസ്കാരിക സമ്മേളനം നടന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ആക്ടിവിസ്റ്റുകളായ രാഹുല്‍ ഈശ്വര്‍,ഡോ. അനില്‍ മുഹമ്മദ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ മോഡറേറ്ററായിരുന്നു. 45 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ പരിമിതി തിരിച്ചറിഞ്ഞ് പുതിയ ജില്ല രൂപീകരിക്കണമെന്ന് സാംസ്കാരിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റാസ ബീഗം ബാന്‍ഡിന്റെ ഗസല്‍ പരിപാടി പ്രേക്ഷകരില്‍ ആവേശം വിതറി. സംഗീതേ്രപമികളെ മനസ് കുളിരണിയിക്കുന്ന സര്ഗമഴ പെയ്തിറങ്ങുന്നതായിരുന്നു ഗസല്‍ രാവ്.
സമാപനദിനം മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചിന് കാര്‍ണിവല്‍ ടൈംസ് ട്രൂപ്പിന്റെ ഫെസ്റ്റിവല്‍ മിഷന് ഡാന്‍സ് കോമഡി അരങ്ങേറി. അബുദാബി തിരൂരങ്ങാടി മണ്ഡലം കെഎംസിസി അവതരിപ്പിച്ച വട്ടപ്പാട്ട്,എടരിക്കോട് കോല്‍ക്കളി എന്നിവ ആസ്വാദക മനസുകളെ ആഹ്ലാദഭരിതമാക്കി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ മിറ്റ്സുബിഷി എക്സ്പാന്‍ഡര്‍ കാറിനു ഹാതിം ബിന്‍ സയിദ് അര്‍ഹനായി. അസീസ് കാളിയാടന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ സ്വാഗതം പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റന് പി.ബാവ ഹാജി,ജനറല്‍ സെക്രട്ടറി ടി.ഹിദയത്തുല്ല പറപ്പൂര്,എംപിഎം റഷീദ്,വിപികെ അബ്ദുല്ല,സിഎച്ച് യൂസുഫ് മാട്ടൂല്‍,റഷീദ് പട്ടാമ്പി,അഷറഫ് പൊന്നാനി പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി നന്ദി പറഞ്ഞു. ഫെസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ നൗഷാദ് തൃപ്രങ്ങോട്,കുഞ്ഞിപ്പ മോങ്ങം, ഹുസൈന് സികെ,ഹസന് അരീക്കന്‍,മുനീര്‍ എടയൂര്‍, അബ്ദുറഹ്്മാന് മുക്രി,ഷാഹിദ് ചെമ്മുക്കന്‍, സാല്‍മി പരപ്പനങ്ങാടി,നാസര്‍ വൈലത്തൂര്‍,ഷാഹിര്‍ പൊന്നാനി, സിറാജ് ആതവനാട്,സമീര്‍ പുറത്തൂര്‍,ഫൈസല്‍ പെരിന്തല്‍മണ്ണ,സൈദ് മുഹമ്മദ്,ടികെ അബ്ദുസ്സലാം,നാസര്‍ പറമ്പില്‍,ഹംസഹാജി പാറയി ല്‍,മൊയ്ദുട്ടി വെളേരി, കളപ്പാട്ടില്‍ അബുഹാജി,സഹീര്‍ മൂന്നിയൂര്‍,റഷീദലി മമ്പാട്, ഹൈദര്‍ ബിന്‍ മൊയ്തു ഫെസ്റ്റിന് നേതൃത്വം നല്കി.