
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
റിയാദ് : മലപ്പുറം ജില്ലാ കെഎംസിസി സംഘടനാ ശാക്തീകരണ കാമ്പയിന് ‘ദ വോയേജി’ന്റെ ഭാഗമായി ഹെല്പ് ഡെസ്ക് വഴി അംഗത്വം എടുത്തവര്‍ക്ക് നോര്‍ക്ക,പ്രവാസി ക്ഷേമനിധി,ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ബത്തയിലെ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് മഞ്ചേരി മണ്ഡലം നോര്‍ക്ക കോര്‍ഡിനേറ്റര്‍ ആസാദ് പാണ്ടിക്കാടിന് കാര്‍ഡുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ പ്രവാസികളും നോര്‍ക്ക റൂട്ട്സിന്റെ എല്ലാ പദ്ധതികളിലും അംഗത്വമെടുത്ത് ഗുണഭോക്താക്കളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്,ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് പ്രസംഗിച്ചു. നോര്‍ക്ക ഉപസമിതി ചെയര്മാന് സഫീര്‍ ഖാന് കരുവാരകുണ്ട് നോര്‍ക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും അംഗത്വമെടുക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.
ജില്ലാ കെഎംസിസിയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നോര്‍ക്ക കാമ്പയിന് ഹെല്പ് ഡെസ്ക് വഴി ആദ്യഘട്ടത്തില്‍ അംഗത്വമെടുത്ത ഇരുനൂറോളം മെമ്പര്‍മാര്‍ക്കാണ് നോര്‍ക്ക കാര്‍ഡ് വിതരണം നടത്തിയത്. നോര്‍ക്ക കാര്‍ഡ്,പ്രവാസി ക്ഷേമനിധി,പ്രവാസി ഇന്‍ഷുറന്‍സ് അംഗത്വം എടുക്കാന്‍ ബാക്കിയുള്ളവര്‍ ജില്ലാ കെഎംസിസിയുടെ ഹെല്പ് ഡെസ്ക് ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ നോര്‍ക്ക ഉപസമിതി ആവശ്യപ്പെട്ടു. ചടങ്ങുകള്‍ക്ക് ഉപസമിതി അംഗങ്ങളായ ജാഫര്‍ വീമ്പൂര്,നൗഫല്‍ ചാപ്പപ്പടി,മുജീബ് വണ്ടൂര്‍,നിഷാദ് കരിപ്പൂര്‍ നേതൃത്വം നല്കി.