നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

മസ്കത്ത്: ഒമാനിലെ മുന്‍നിര റീട്ടെയില്‍ സ്ഥാപനമായ മാര്‍ക്ക് ആന്റ് സേവിന്റെ ‘സൂഖ് അല്‍ ശിത്ത 2025’ ഇന്ന് വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ബര്‍ക ബ്രാഞ്ചില്‍ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഗാ ഇവന്റിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന കൂടുതല്‍ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 30 ഭാഗ്യശാളികള്ക്ക് ഒരു വര്‍ഷത്തെ ഫ്രീ ഷോപ്പിംഗിനുള്ള അവസരവും ലഭിക്കും. കൂടാതെ വിവിധതരം മത്സരങ്ങള്‍, സര്‍ക്കസ് ഉള്‍പ്പടെയുള്ള വിനോദപരിപാടികള്‍, ലക്കി ട്രോളിസ്, സ്പിന്‍ & വിന്, ഷോപ്പ് &വിന് തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘സൂഖ് അല്‍ ശിത്ത’ക്ക് ലഭിച്ച വന്‍ ഉപഭോക്തൃ പിന്തുണ ഈ വര്‍ഷവും കൂടുതല്‍ വാല്യൂ, വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍, മികച്ച ഷോപ്പിംഗ് അനുഭവം എന്നിവ വീണ്ടും ഇവന്റ് ഒരുക്കാന്‍ പ്രേരകമായെന്ന് മാനേജ്മെന്റ് പറഞ്ഞു. ‘സൂഖ് അല്‍ ശിത്ത’ സംരംഭം ഒമാന്‍ വിഷന്‍ 2040ലുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ജീവിത നിലവാരം ഉയര്‍ത്തുക, ഉപഭോക്തൃ ക്ഷേമം ഉറപ്പാക്കുക, സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുക, കൂടാതെ ശാസ്ത്രീയമായ വാല്യൂറീട്ടെയില് മോഡലിലൂടെ അവശ്യ ഉത്പ്പന്നങ്ങള്‍ ഏറ്റവും മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അറിയിച്ചു. ഒമാന്‍ റീജിനല്‍ ഓപ്പറേഷന് ഹെഡ് സഹദ് നീലിയത്ത്, ജിസിസി കൊമേഴ്സ്യല്‍ ഹെഡ് നഫീസ് അന്‍സാര്‍, ഒമാന്‍ സെയില്‍സ് ഹെഡ് മുഹമ്മദ് റെഹാന്, ജി സി സി മാര്‍ക്കറ്റിംഗ് ഹെഡ് ആബിദ് സിദ്ദീഖി, ഒമാന്‍ റീജിയണല്‍ എച്ച് ആര് ഫാസില്‍, ഒമാന്‍ ഇ ടി സി ഹെഡ് റിപ്പുസാലി, ഒമാന്‍ മാര്‍ക്കറ്റിംഗ് ലീഡ് ഷാഫി സക്കീര്‍, റീജിയണല്‍ ചീഫ് അക്കൗണ്ടന്റ് അമീറുദ്ദീന്‍, റീജിയണല്‍ ബയിംഗ് ഹെഡ് അബ്ദുല്‍ നാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.