ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ഷാര്‍ജ: യുഎഇയില്‍ ആദ്യമായി എഐ വഴി രൂപകല്‍പ്പന ചെയ്ത ബിസിനസ് കോംപ്ലക്സ് ‘Ditsrict 11’ ഉദ്ഘാടനം ചെയ്തു. ഷാര്‍ജയില്‍ 3.5 മില്യണ്‍ ചതുരശ്ര അടിയിലുള്ള അല്‍ മര്വാന് ഡെവലപ്മെന്റ്സിന്റെ സ്മാര്‍ട്ട് വര്‍ക്ക് റിസോര്‍ട്ട് പ്രോജക്റ്റ് ഭാവിയിലെ ബിസിനസ് ഹബ്ബാകും. അല്‍ മര്വാന് ഗ്രൂപ്പിന്റെ 47ാം വാര്ഷികാഘോഷത്തിനോടനുബന്ധിച്ച ചടങ്ങിലാണ് പ്രോജക്റ്റ് ലോഞ്ച്ചെയ്തത്. ദുബൈ മെയ്താനില് വച്ചായിരുന്നു മെഗാലോഞ്ച് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, സംരംഭകര്‍, സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷാര്‍ജയിലെ ശക്തമായ ബിസിനസ് അന്തരീക്ഷം പ്രതിഫലിക്കുന്നത് ആയിരുന്നു ചടങ്ങ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) സമീപം, പ്രധാന വാസസ്ഥലങ്ങളും ഷാര്‍ജ വിമാനത്താവളവും യൂണിവേഴ്സിറ്റി സിറ്റിയും ഉള്‍പ്പെടുന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ്, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍, സുസ്ഥിരത, ബിസിനസ് കാര്യക്ഷമത എന്നിവയെ ഏകോപിപ്പിച്ച സമഗ്രമായ തൊഴില്‍ പരിസ്ഥിതിയാണ് ഒരുക്കുന്നത്. 11 കെട്ടിടങ്ങള്‍, 368 മുറികളുള്ള ഹോട്ടല്‍, ഏകദേശം 3,000 പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ‘Ditsrict 11’ സംരംഭങ്ങള്‍ക്കും നിക്ഷേപകര്‍ക്കും അനുയോജ്യമായ ആധുനിക എ ഐ സങ്കേതികവിദ്യയിലുള്ള ഓഫീസ് സംവിധാനങ്ങളാണ് ഒരുങ്ങുന്നതെന്ന് അല്‍ മര്വാന് ഡെവലപ്മെന്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മജ്ദ് അല്‍ സായിം പറഞ്ഞു. ഈ പദ്ധതി ഷാര്‍ജയെ പ്രാദേശികവും ആഗോളവുമായ നിക്ഷേപ മാപ്പില്‍ കൂടുതല്‍ ഉയര്‍ത്തി നിര്‍ത്തുമെന്നും, തൊഴില്‍ സ്ഥലങ്ങള്‍ അന്വേഷിക്കുന്ന കമ്പനികളെയും സംരംഭകരെയും ആകര്‍ഷിക്കുമെന്നും അല്‍ സായിം വ്യക്തമാക്കി. ഭാവി സാങ്കേതികവിദ്യയും സുസ്ഥിരതയും സംയോജിപ്പിച്ച Ditsrict 11, ഷാര്‍ജയുടെ സ്മാര്‍ട്ട് വളര്‍ച്ചയുടെയും നവീകരണത്തിന്റെയും പ്രതീകമായി മാറും, ഇതിലൂടെ യുഎഇയിലെ അടുത്ത തലമുറ ബിസിനസ് ഇക്കോസിസ്റ്റത്തിനായുള്ള വഴി തുറക്കുകയാണ്.