
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
മസ്കത്ത് : നാലു പതിറ്റാണ്ട് കാലമായി മത്രയില്‍ ജോലി ചെയ്തിരുന്ന ഹഫീളിന് മത്ര കെഎംസിസി യാത്രയയപ്പ് നല്കി. യാത്രയയപ്പ് സംഗമം മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുറഹ്്മാന് ഉസ്താദ് പ്രാര്‍ത്ഥന നടത്തി. മത്ര കെഎംസിസി പ്രസിഡന്റ് സാദിഖ് ആടൂര് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റാഷിദ് പൊന്നാനി സ്വാഗതം പറഞ്ഞു. ഫൈസല്‍ മാസ്റ്റര്‍,അഫ്താബ് എടക്കാട്,അമാനി ഉസ്താദ് പ്രസംഗിച്ചു. പ്രസിഡന്റ് സാദിഖ് ആടൂര്,ചെയര്മാന് ഷുഹൈബ് എടക്കാട് എന്നിവര്‍ ചേര്‍ന്നു ഹഫീളിന് സ്നേഹോപഹാരം കൈമാറി. ട്രഷറര്‍ നാസര്‍ തൃശൂര്‍ നന്ദി പറഞ്ഞു.