
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : യുഎഇയിലെ ഏറ്റവും മികച്ച കോല്‍ക്കളി സംഘത്തെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ദുബൈയിലെ എടരിക്കോട് കോല്‍ക്കളി സംഘം ഒന്നാം സ്ഥാനം നേടി. ഖിസൈസില്‍ നടന്ന മീം കള്‍ചറല്‍ ഫെസ്റ്റിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കോല്‍ക്കളി ആചാര്യന് ടിപി ആലിക്കുട്ടി ഗുരുക്കളുടെ വരികളില്‍ താളത്തിനൊത്താണ് എടരിക്കോട് തുടക്കം കുറിച്ചത്. പരമ്പരാഗത കോല്‍ക്കളി രീതിയിലുള്ള ഒന്നടി രണ്ട്,മുന്നോട്ട് ഒഴിക്കല് മൂന്ന്,15 പൂട്ടില്‍ ആറ് ഒറ്റ,ഒഴിച്ചെടിമുട്ട് മൂന്ന് തുടങ്ങിയവ ചടുല താളത്തില്‍ വേദിയില്‍ അവതരിപ്പിച്ചാണ് സംഘം ഒന്നാം സ്ഥാനം നേടിയത്.
ഒന്നര പതിറ്റാണ്ടു കാലമായി യുഎഇയില്‍ മാപ്പിള കലകളില്‍ സജീവസാന്നിധ്യമാണ് എടരിക്കോട് കോല്‍ക്കളി സംഘം. ഇതിനകം 500ലധികം വേദികളില്‍ വിവിധ മാപ്പിള കലാരൂപങ്ങള്‍ അവതരിപ്പിച്ച ടീം ദുബൈയില്‍ നടന്ന വേള്‍ഡ് എക്സ്പോ 2020ല്‍ രണ്ട് തവണയാണ് കളി അവതരിപ്പിച്ചത്. സബീബ് എടരിക്കോട്,വി.കെ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫവാസ്, ശിഹാബ്,ആസിഫ്,നിസാം,ആരിഫ്,മുര്‍ഷിദ്,ഷാനിബ്,ഇഹ്സാന്‍,അജ്മല്‍,ജുനൈദ്,ഫാരിസ്,മഹ്റൂഫ്,ഷംനാദ് എന്നിവരാണ് ടീമംഗങ്ങള്‍. ടിപി ആലിക്കുട്ടി ഗുരുക്കളുടെ പ്രധാന ശിഷ്യന് അസീസ് മണമ്മലാണ് പരിശീലകന്.