
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : എമിറേറ്റിലെ വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ച്ചയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ അബുദാബിയിലെ ഹോട്ടലുകള്‍ 2.411 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ അബുദാബി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കി. അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഹോട്ടലുകളില്‍ താമസിക്കുന്ന അതിഥികളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ജനുവരിയില്‍ ഏറ്റവും കൂടിയത് 4,98,700 ആയിരുന്നു, ഏപ്രിലില്‍ ഏറ്റവും കുറവ് 5,00,800. ഫെബ്രുവരിയില്‍ 5,07,400, മാര്‍ച്ചില്‍ 4,33,700, മേയില്‍ 4,71,800 എന്നിങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ ഹോട്ടലുകളുടെ വരുമാനം 3 ബില്യണ്‍ 18 ദശലക്ഷം ദിര്‍ഹത്തിലെത്തി. ഹോട്ടല്‍ അതിഥികളില്‍ ഭൂരിഭാഗവും അബുദാബി നഗരത്തിലാണ്, 2.179 ദശലക്ഷം അതിഥികള്‍. അല്‍ ഐനില്‍ 1,69,000 അതിഥികളെത്തി. അല്‍ ദഫ്ര മേഖല 64,000 അതിഥികളെ സ്വാഗതം ചെയ്തു. മേയ് അവസാനത്തെ കണക്കനുസരിച്ച് അബുദാബിയില്‍ 169 ഹോട്ടല്‍ സ്ഥാപനങ്ങളും 34,799 മുറികളുമുണ്ട്. ഇതില്‍ 28,600 മുറികളുള്ള 126 ഹോട്ടലുകളും 5,476 മുറികളുള്ള 43 ഹോട്ടല്‍ അപാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുന്നു.