
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
റിയാദ് : കഴിഞ്ഞ വര്‍ഷത്തെ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് ഈ അംഗീകാരം മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ തേടിയെത്തുന്നത്. 2024 ഡിസംബര്‍ 23 മുതല്‍ 2025 ജനുവരി എട്ട് വരെ അറബ് സമൂഹത്തിനിടയില്‍ റഷ്യ ടുഡേ അറബി നെറ്റ് വര്‍ക്ക് നടത്തിയ അഭിപ്രായ സര്‍വേയില്‍ മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54.54 ശതമാനം പേരുടെ പിന്തുണ മുഹമ്മദ് ബിന്‍ സല്മാന് ലഭിച്ചു. 31,166 വോട്ടുകളില്‍ 16,998 വോട്ടുകള്‍ നേടിയാണ് സഊദി കിരീടാവകാശി ഒന്നാമതായത്. ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആണ് രണ്ടാം സ്ഥാനത്ത്്. മൊത്തം വോട്ടുകളുടെ 10.96 ശതമാനം വോട്ടുകള്‍ (3,416 വോട്ടുകള്‍) അദ്ദേഹത്തിനു ലഭിച്ചു. 5.73 ശതമാനം (1,785) വോട്ടുകളോടെ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബ്ബൂണ്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആധുനിക സഊദി അറേബ്യയുടെ വികസന ശില്പിയായി ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്.