
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
ദുബൈ: വാതുവെപ്പ്, കള്ളപ്പണ റാക്കറ്റിലെ പിടികിട്ടാപ്പുള്ളിയെ യുഎഇ പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തി. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ വഴി ഏകദേശം 2,300 കോടി രൂപ കടത്തിയ വാതുവെപ്പ് റാക്കറ്റിലെ പ്രധാന പ്രതിയായ ഹര്‍ഷിത് ബാബുലാല്‍ ജെയിനാണ് പിടിയിലായത്. 2023 മാര്‍ച്ചില്‍ അഹമ്മദാബാദിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ നടത്തിയ റെയ്ഡിന് ശേഷം ജെയിന് ഗുജറാത്തില്‍ നിന്നും മുങ്ങിയതാണ്. നികുതി വെട്ടിപ്പ്, നിയമവിരുദ്ധ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇന്ത്യയില്‍ തിരയുന്ന ഇയാളെ യുഎഇയില്‍ പിടികൂടി നാടുകടത്തിയതായി സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ സെപ്തംബര്‍ 5 ന് ഹര്‍ഷിത് ബാബുലാല്‍ ജെയിനിനെ അഹമ്മദാബാദിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി ഗുജറാത്ത് പോലീസിന് കൈമാറി. ഗുജറാത്ത് പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം 2023 ആഗസ്തില്‍ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരമാണ് നടപടി. ഇയാളെ നാടുകടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇ അധികാരികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതായി സിബിഐ അറിയിച്ചു. 481 അക്കൗണ്ടുകളിലായി വ്യാപിച്ചുകിടക്കുന്ന 9.62 കോടി രൂപ (4 മില്യണ്‍ ദിര്‍ഹം) മരവിപ്പിച്ചതായും 1,500ലധികം അക്കൗണ്ടുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സ്റ്റേറ്റ് മോണിറ്ററിംഗ് സെല്ലിന്റെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ നിര്‍ലിപ്ത റായ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റര്‍പോളിന്റെ ഏകോപനത്തിലൂടെ നൂറിലധികം വ്യക്തികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. അവരില്‍ പലരും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്.