
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മലയാളികളുടെന്നും റിപ്പോർട്ട്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിയതായും വിവരം.
കുവൈത്ത്: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 40 ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. കുവൈത്ത് അഹമ്മദി ഗവര്‍ണറേറ്റില്‍ മംഗഫ് ബ്ലോക്കില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. എന്‍ബിടിസി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അത്യാഹിതം. നിരവധി പേര് കെട്ടിടത്തിനകത്ത് കുടുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വളരെ വേഗത്തില്‍ തീ പടര്‍ന്നു പിടിച്ചതായി പരിസരവാസികള്‍ പറയുന്നു. തീ ആളിപ്പടര്ന്നതോട കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേര്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അദാന്‍, ജാബര്‍, മുബാറക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 195 തൊഴിലാളികള്‍ താമസിച്ചിരുന്നു. പരിസരത്തുള്ള വാണിജ്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അധികവും. ഈ മേഖലയില്‍ ധാരാളം മലയാളികളുമുണ്ട്. കെട്ടിടത്തില്‍ നിന്നും ചാടിയും പുക ശ്വസിച്ചുമാണ് പലര്‍ക്കും ഗുരുതമായി പരിക്കുള്ളതും ചിലര്‍ മരണപ്പെട്ടതും. രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നവരാണ് അധികവും അപകടത്തില്‍ പെട്ടത്. ഉറക്കത്തില്‍ തീപിടിച്ചത് പലരും അറിഞ്ഞില്ലായിരുന്നു. മലയാളി വ്യവസായി കെ.ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എന്‍ബിടിസി.