
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മോഡല്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്,ദുബൈ)യും ജലീല്‍ ഹോള്‍ഡിങ്സും സംയുക്തമായി യുഎഇയുടെ ഏഴു എമിറേറ്റ്സുകളില്‍ നിന്നുള്ള അറുപതോളം സ്കൂളുകളുടെ പങ്കാളിത്തത്തോടെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷം സംഘടിപ്പിക്കും. കെജി 1 മുതല്‍ +2 വരെയുള്ള 1500 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന യുഎഇ ദേശീയ ദിനാഘോഷ പരിപാടി ‘എംഎസ്എസ് യൂത്ത് ഫെസ്റ്റ്’24 ഡിസംബര്‍ ഒന്നിനു ദുബൈ മുഹൈസിനയിലെ ന്യൂ ഡൗണ്‍ പ്രൈവറ്റ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. എംഎസ്എസ് ക്വിസ് ചാമ്പ്യന്‍ഷിപ്പ് സീസണ് 6 ആണ് പരിപാടിയിലെ പ്രധാന ആകര്‍ഷകം. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ക്രയോണ്‍ കളറിങ്,പെന്‍സില്‍ ഡ്രോയിങ്,ടാലെന്റ് ഷോ,മെമ്മറി ടെസ്റ്റ്,പബ്ലിക് സ്പീക്കിങ്(ഇംഗ്ലീഷ്),സ്റ്റോറി ടെല്ലിങ് (ഇംഗ്ലീഷ്),മോണോ ആക്ട്(ഇംഗ്ലീഷ്),ഖുര്‍ആന്‍ പാരായണം,കാലിഗ്രഫി(അറബിക്)എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഓവറോള്‍ ചാമ്പ്യന്മാരാകുന്ന സ്കൂളിന് ഹൈക് വിഷന്‍ 75 സ്മാര്‍ട്ട് ബോര്‍ഡ് സമ്മാനം നല്‍കും. ആഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം എംഎസ്എസ് ഓഫീസില്‍ ചെയര്മാന് അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. പ്രോഗ്രാം സെക്രട്ടറി നസീര്‍ അബൂബക്കര്‍,കണ്‍വീനര്‍ സിതിന് നാസര്‍,ജനറല്‍ സെക്രട്ടറി ഷജില്‍ ഷൗക്കത്ത്,പ്രോഗ്രാം ഡയരക്ടര്‍ ഫയാസ് അഹ്്മദ്,ട്രഷറര്‍ നിസ്താര്‍,മീഡിയ ടീം മുഹമ്മദ് ഷാഫി,മുഹമ്മദ് ഷമീം,മുഹമ്മദ് അക്ബര്‍, ജിബി പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് http://youthfest.mssgulf.org വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ,+97154 7352524 നമ്പറിലേക്ക് വാട്ട്സ് ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യാം.