മസ്കത്തില് കിഴക്കയില്‍ അഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

മസ്കത്ത്: മസ്കത്ത് കെഎംസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ കിഴക്കയില്‍ അഹമ്മദിന്റെ നിര്യാണത്തില്‍ റുവി കെഎംസിസി അനുശോചനം രേഖപ്പെടുത്തി. റുവി കെഎംസിസി ഹാളില്‍ നടന്ന അനുശോചന യോഗം മസ്കത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീര്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെഎംസിസി യുടെ മുന്‍ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം ചെയ്ത അഹമ്മദിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഓരോ കെഎംസിസി പ്രവര്‍ത്തകരും എന്നും ഓര്‍മിക്കേണ്ടതാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ വേള്‍ഡ് കെഎംസിസി പ്രവര്‍ത്തക സമിതി അംഗം പി.എ.വി അബൂബകര്‍ പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം മസ്കത്ത് കെഎംസിസി പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് അംഗമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മസ്കത്ത് കെഎംസിസി ട്രഷറര്‍ പി.ടി.കെ ഷമീര്‍, മുജീബ് കടലുണ്ടി, മൊയ്ദു, അഷ്റഫ് കിണവക്കല്‍ എന്നിവര്‍ സംസാരിച്ചു. റൂവി കെഎംസിസി പാര്‍ട്ടി വിങ് സെക്രട്ടറി റൗഫ് മുറിച്ചാണ്ടി സ്വഗതവും ട്രഷറര്‍ സുലൈമാന്‍ കുട്ടി നന്ദിയും പറഞ്ഞു.