
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ലോക രക്തദാന ദിനമായ ജൂണ്‍ 14ന് ദുബൈ ഇമിഗ്രേഷന്‍ ‘എന്റെ രക്തം എന്റെ നാടിന്’എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ആരോഗ്യ വകുപ്പുമായും ദുബൈ രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്. ജിഡിആര്‍എഫ്എ അല്‍ ജാഫിലിയ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പില്‍ സ്വദേശികളും വിദേശികളുമായ 62 ജീവനക്കാര്‍ പങ്കെടുത്തു. സമൂഹത്തില്‍ അടിസ്ഥാനപരമായ മാനുഷിക പങ്ക് വഹിക്കുന്നതിനുള്ള ജിഡിഎഫ്ആര്‍എയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തുകയും സമൂഹത്തിനുള്ളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ജിഡിഎഫ്ആര്‍എ അധികൃതര്‍ വ്യക്തമാക്കി. മാനുഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിനുള്ള സന്ദേശം ഈ ക്യാമ്പ് നല്‍കുന്നുവെന്ന് അവര്‍ പറഞ്ഞു. ജീവനക്കാരെയും സമൂഹത്തിലെ എല്ലാ അംഗങ്ങളെയും രക്തദാന സംസ്കാരം വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ചിത്രം: ദുബൈ ഇമിഗ്രേഷനില്‍ നടന്ന രക്തദാന ക്യാമ്പില്‍ നിന്ന്