
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : 2024 ഡിസംബര്‍ 8ന് ദുബൈ അല്‍നഹദ എന്‍ഗേജ് സ്പോര്‍ട്സ് അറീനയില്‍ നരിപ്പറ്റ പഞ്ചയത്ത് കെഎംസിസി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് നിര്‍വഹിച്ചു. കാട്ടില്‍ ഗഫൂര്‍ പോസ്റ്റര്‍ കൈമാറി. പഞ്ചായത്ത് ഭാരവാഹികളായ അര്‍ഷിദ് പി,നൗജസ് കായക്കൂല്‍,സവാദ് ടിവി,നിയാസ് മരോടി പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം,വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിന് ആദരം,ഇശല്‍ നിലാവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തില്‍ പികെ ബഷീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.