
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : താല്‍ക്കാലിക തടങ്കല്‍ സൗകര്യങ്ങളോടെ സുലൈബിയയില്‍ പുതിയ നാട് കടത്തല്‍ കേന്ദ്രം തുറന്നു. ഡിപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി ഡിറ്റന്‍ഷന്‍ അഫയേഴ്സ് വകുപ്പിന് വേണ്ടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സാണ് പുതിയ കെട്ടിടം തുറന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ നിര്‍ദേശപ്രകാരം നാടുകടത്തപ്പെടേണ്ടവരുടെ കൈമാറ്റം ഘട്ടംഘട്ടമായി ആരംഭിക്കും. ഈ പുതിയ സൗകര്യം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പാക്കി തടവുകാര്‍ക്ക് പരിചരണം നല്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.