
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
മസ്കത്ത് : സലാല അല്‍ മദ്രസത്തു സുന്നിയ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ 20242026 വര്‍ഷത്തേക്കുള്ള സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗം സലാല കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് വി പി അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൗഖത്തലി പുറമണ്ണൂര്‍ അധ്യക്ഷനായി. തൃത്താല മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ ചേക്കുട്ടി ഹാജി മുഖ്യാതിഥിയായി. കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി റഹീം താനാളൂരും കണക്ക് സെക്രട്ടറി മുജീബ് കുറ്റിപ്പുറവും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷബീര്‍ കാലടി,മഹ്മൂദ് ഹാജി,നാസര്‍ കമൂന,അനസ് ഹാജി,ജില്ലാ ജില്ലാ ഭാരവാഹികളായ അബ്ദുല്ല അന്‍വരി,മുജീബ് കുറ്റിപ്പുറം,റഷീദ് കൈനിക്കര എന്നിവര്‍ സംസാരിച്ചു.അനസ് ഹാജി,ഫൈസല്‍ വടകര, ഫൈസല്‍ ചെറുതുരുത്തി എന്നിവര്‍ റിട്ടേണിങ് ഓഫീസര്‍മാരായിരുന്നു. പുതിയ ഭാരവാഹികളായി ഷബീര്‍ കാലടി(പ്രസിഡന്റ്),ഷൗഖത്ത് പുറമണ്ണൂര്‍,മുസ്തഫ ചെമ്പുംപടി,അബ്ദുല്ല അന്‍വരി,ഷമീല്‍ ചേളാരി(വൈസ് പ്രസിഡന്റുമാര്‍),റഹീം താനാളൂര്‍(ജനറല്‍ സെക്രട്ടറി),മുസ്തഫ പൊന്മള,ജയ്സല്‍ എടപ്പാള്‍,സുബൈര്‍ ചേളാരി, ശിഹാബ് മാറഞ്ചേരി(സെക്രട്ടറിമാര്‍),കാസിം കോക്കൂര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. റഷീദ് കൈനിക്കര ഉപദേശക സമിതിചെയര്മാനാണ്. ഹബീബ് മൂടാല്‍,ബഷീര്‍ സദ,മൊയ്തു സിപി പ്രസംഗിച്ചു. റഹീം താനാളൂര്‍ സ്വാഗതവും കാസിം കോക്കൂര്‍ നന്ദിയും പറഞ്ഞു.