
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : നവീനവും അത്യാധുനികവുമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാവുമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയുടെ സി.ഇ.ഒയുമായ ഡോ. അബ്ദുള്‍ സലാം മുഹമ്മദ്. അടുത്തിടെ ജനീവയില്‍ നടന്ന യു.എന്നിന്റെ വേള്‍ഡ് അസോസിയേഷന് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങള്‍ വഴി പ്രകൃതി ദുരന്തങ്ങള്‍ ഫലപ്രദമായി നേരിടാമെന്ന് ജപ്പാന് അടക്കമുള്ള രാജ്യങ്ങളുടെ മാതൃക മുമ്പിലുണ്ട്. ഇത് നമുക്കും പരീക്ഷിക്കാവുന്നതാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായം ചെയ്യാമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടുള്ള മര്‍കസ് നോളജ് സിറ്റിയിലെ വികസനം യുഎന്നിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും ഒരു സുസ്ഥിര നഗരത്തിന്റെ ആഗോള മാതൃക സ്ഥാപിക്കുന്നതില്‍ വിജയിക്കാനായെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു. അദ്ദേഹം ചെയര്‍മാനായ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മഫാസ’ ഇന്‍വെസ്റ്റ്മെന്റ്സ് ആണ് പത്രസമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഇരുപതിലധികം പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ കൂട്ടായ്മയുടെ ബലത്തില്‍, ‘മഫാസ’യില്‍ ഓരോ നിക്ഷേപവും സുരക്ഷിതവും വരുമാനം നല്‍കുന്നതും ഉയര്‍ന്ന പ്രതിഫലദായകവുമാണെന്ന് ചടങ്ങില്‍ സംസാരിച്ച സഹസ്ഥാപകനും സി.ഇ.ഒയുമായ ഐജാസ് അഹമ്മദ് ഖാന് പറഞ്ഞു. നിക്ഷേപ പദ്ധതിയില്‍പ്പോലും മൗലികവും സുസ്ഥിരവുമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്ന സമീപനമാണ് ഡോ. അബ്ദുള്‍ സലാം കാഴ്ചവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എ.ആര് അന്‍സാര്‍ ബാബു പറഞ്ഞു. ചടങ്ങില്‍ യുഎഇയിലെ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ഡോ. അബ്ദുള്‍ സലാമിനെ ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. അബ്ദുള്‍ ലത്തീഫ്, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. നിസാം തുടങ്ങിയവര്‍ പങ്കെടുത്തു.