നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: നവംബര്‍ 20, ലോക ശിശുദിനം. കേവലമൊരു ആഘോഷത്തിനപ്പുറം, കുട്ടികള്‍ക്ക് അറിവിന്റെയും അനുഭവത്തിന്റെയും പുതിയൊരു ലോകം തുറന്നുനല്‍കുകയായിരുന്നു ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ്. ‘സായിദ് ആന്‍ഡ് റാഷിദ്’ (Zayed & Rashid) എന്ന മഹത്തായ ആശയത്തിന്റെ തണലില്‍, ദുബൈയുടെ ചരിത്രവഴികളിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തിയപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി മാറി. വര്‍ത്തമാനകാലത്തിന്റെ പ്രൗഡിയില്‍ ജീവിക്കുന്ന പുതുതലമുറയെ, മണലാരണ്യത്തില്‍ നിന്ന് വിസ്മയനഗരമായി മാറിയ ദുബായിയുടെ ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. നഗരത്തിരക്കുകളില്‍ നിന്നെല്ലാം മാറി, പഴയകാലത്തെ വാണിജ്യ പ്രൗഢി വിളിച്ചോതുന്ന അല്‍ റാസ് മാര്‍ക്കറ്റില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് ദുബൈ മുനിസിപ്പാലിറ്റി മ്യൂസിയത്തിലേക്ക്. അവിടെ, ഈ നാടിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നാഴികക്കല്ലുകളും കുട്ടികള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും കണ്ടറിഞ്ഞു. ചരിത്രമുറങ്ങുന്ന ദുബൈ ക്രീക്കിലൂടെയുള്ള ബോട്ട് യാത്ര കുട്ടികളില്‍ ഏറെ ആഹ്ലാദം നിറച്ചു. ഓളങ്ങള്‍ക്കൊപ്പം ഉല്ലസിച്ച കുരുന്നുകള്‍ക്ക് കൂട്ടായി പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലവും സലാമയും കൂടെയെത്തിയതോടെ ആവേശം ഇരട്ടിയായി. ഇതൊരു വിനോദയാത്ര മാത്രമായിരുന്നില്ല, തിരിച്ചറിവിന്റെ യാത്ര കൂടിയായിരുന്നു. ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്ക് പിന്നില്‍ പൂര്‍വികര്‍ ഒഴുക്കിയ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും കഥകള്‍ അവര്‍ തിരിച്ചറിഞ്ഞു. സ്വന്തം വേരുകളെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ഭാവി തലമുറയുടെ ക്ഷേമത്തിനൊപ്പം തന്നെ അവരെ സ്വന്തം സംസ്കാരവുമായി ചേര്‍ത്തുനിര്‍ത്താനുള്ള യുഎഇ ഭരണകൂടത്തിന്റെ കരുതല്‍ കൂടിയാണ് ഈ സ്നേഹയാത്രയിലൂടെ അടയാളപ്പെടുത്തി വെക്കുന്നതെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.