സന്ദര്‍ശക വിസാ നിയമം പരിഷ്കരിച്ച് ഒമാന്‍

സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല
മസ്കത്ത്: 2026 മാര്‍ച്ച് 15 മുതല്‍ ഒമാനില്‍ വിസിറ്റിംഗ് വിസയില്‍ കഴിയുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകാതെ തന്നെ ജോബ് വിസയിലേക്ക് മാറ്റം ചെയ്യാമെന്ന വിജ്ഞാപനം പുറത്ത് വിട്ട് ആര്.ഒ.പി. മുമ്പ് ജോലി ലഭിച്ചാലും വിസ മാറ്റാന്‍ രാജ്യം വിട്ട് തിരിച്ചുവരേണ്ടിരുന്നു. പുതിയ തീരുമാനം വിദേശികള്‍ക്കും തൊഴിലുടമകള്‍ക്കും വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു. റിക്രൂട്ട്മെന്റ് പ്രക്രിയ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ സാധിക്കുന്നതാണ് പുതിയ പരിഷ്കരണം.


