
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഒരുമ ഒരുമനയൂര്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് അല്‍ ഇത്തിഹാദ് സംഗമം സംഘടിപ്പിച്ചു. പ്രമുഖ റേഡിയോ അവതാരകന് അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസദ്ദിഖ് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ആസിഫ് പിസി സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ മുഖ്യപ്രഭാഷണം നടത്തി. നീണ്ട എഴുപത് വര്‍ഷത്തോളമായി യുഎഇയില്‍ പ്രവാസജീവിതം നയിക്കുന്ന ഒരുമനയൂര്‍ പഞ്ചായത്തില്‍ നിന്നുള്ളവര്‍ പ്രവാസലോകത്തിലെ കാരണവരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടവരാണ്. പൂര്‍വികരുടെ പ്രവാസ ജീവിതവും അവരുടെ സമര്‍പ്പണവും വിലമതിക്കാനാവാത്തതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക പ്രതിനിധിയുമായ റസാഖ് ഒരുമനയൂര്‍ പറഞ്ഞു. യുഎഇ രൂപീകരണ കാലത്ത് രാജകുടുംബ ങ്ങളില്‍ സേവനമനുഷ്ടിച്ച ഒരുമനയൂര്‍ പ്രവാസികളുടെ പരമ്പര ഇന്നും ആ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി ആദരിച്ചു. കലാ-കായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബൈ കമ്മിറ്റി പ്രസിഡന്റ് സുധീര്‍, പി അബ്ദുല്ഗഫൂ ര്‍, അന്‍വര്‍ പിപി, അഷ്റഫ് പി.പി, ദുബായ് കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി കബീര്‍ ആര്‍എം, തുടങ്ങി യവര്‍ നേതൃത്വം നല്കി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരങ്ങള്‍ക്ക് കബീര്‍ ആര്‍വി നേതൃത്വം നല്കി. ദുബൈ കമ്മിറ്റി ട്രഷറര്‍ ഷംസീര്‍ നന്ദി പറഞ്ഞു.