
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : എഴുത്തുകാരനും ഗ്രന്ഥകാരനും ചന്ദ്രിക കൊച്ചി യൂണിറ്റ് മുന്‍ റസിഡന്റ് എഡിറ്ററുമായ പിഎ മെഹബൂബ് അബുദാബി ഗള്‍ഫ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു. മെഹബൂബ് എഴുതിയ മുന്‍മുഖ്യമന്ത്രി സിഎച്ചിന്റെയും ചലച്ചിത്ര സംവിധായകന് സിദ്ദീഖിന്റെയും ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യാന്‍ യുഎഇയിലെത്തിയതായിരുന്നു.
അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനറുമായ ഷുക്കൂര്‍ അലി കല്ലുങ്ങല്‍,അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി,ഗള്‍ഫ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍,ന്യൂസ് എഡിറ്റര്‍ റവാസ് ആട്ടീരി എന്നിവര്‍ സ്വീകരിച്ചു.