
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ഷാര്‍ജ : നീല ബോര്‍ഡുകള്‍ സ്ഥാപിച്ച പാര്‍ക്കിങ് ഇടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സമയം രണ്ട് മണിക്കൂര്‍കൂടി ദീര്‍ഘിപ്പിച്ചതായി ഷാര്‍ജ നഗരസഭ. നേരത്തെ നീല ബോര്‍ഡുകള്‍ സ്ഥാപിച്ച മേഖലകളില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കിയിരുന്നത്. നവംബര്‍ ഒന്ന് മുതല്‍ അര്‍ധ രാത്രി 12 മണി വരെയായാണ് ഫീസ് അടക്കേണ്ട സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. നീല ബോര്‍ഡ് സ്ഥാപിച്ച മേഖലകള്‍ക്ക് അവധി ദിനങ്ങളില്‍ പോലും പാര്‍ക്കിങ് ഇളവില്ല. ആഴ്ചയിലെ ഏഴ് ദിവസവും പാര്‍ക്കിങ് ഫീസ് നല്‍കണം. പാര്‍ക്കിങ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്ഥല ലഭ്യതമെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടിയെന്ന് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി. പ്രധാന വ്യാപാര മേഖലകളിലാണ് നീല പാര്‍ക്കിങ് സോണുകള്‍. അവധി ദിനങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മുഴു ദിനവും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്തിടുന്നത് കച്ചവടത്തെ ദോശകരമായി ബാധിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീല പാര്‍ക്കിങ് എന്ന ആശയം ഷാര്‍ജ നഗരസഭ നടപ്പിലാക്കിയത്.