
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : കെഎംസിസി ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്കാരം നജീബ് കാന്തപുരം എംഎല്‍എക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഭാവന പൂര്‍ണമായ പദ്ധതിയാണ് നജീബ് കാന്തപുരം എംഎല്‍എയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി,മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥലം എംഎല്‍എ കൂടിയായ നജീബ് കാന്തപുരം മണ്ഡലത്തില്‍ നടപ്പിലാക്കിയ വിപ്ലവകരമായ വിദ്യഭ്യാസ പദ്ധതിയാണെന്ന് ജൂറി വിലയിരുത്തി. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രതിനിധി എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ നജീബ് കാന്തപുരം മണ്ഡലത്തിലെ അടിസ്ഥാന വികസന രംഗത്തും വിദ്യാഭ്യാസ മേഖലയില്‍ മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. അടിസ്ഥാന വര്‍ഗ ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നജീബ് കാന്തപുരത്തിന് സാധിച്ചുയെന്നും ജൂറി വിലയിരുത്തി.
ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് സാംസ്കാരിക സമ്മേളനത്തില്‍ നജീബ് കാന്തപുരത്തിന് പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ കെ അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. ഡിസംബര്‍ ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും അറബ് പ്രമുഖരും പങ്കെടുക്കും.ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നില നിര്‍ത്തുന്നതിനാണ് ഷാ ര്‍ജ കെഎംസിസി വിവിധ മേഖലകളിലെ സ്തുത്യര്‍ഹ പ്രവര്‍ത്തനം നടത്തുന്നവരെ പുരസ്ക്കാരം നല്കി ആദരിക്കാന്‍ തീരുമാനിച്ചതെന്നും ഷാര്‍ജ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.