
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ : പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പിഎം ഹനീഫ് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് നാലിന് ആവേശോജ്വല പര്യവസാനം. ദുബൈ അബുഹൈല്‍ സ്പോര്‍ട്സ് ബേ അവന്യൂ സ്റ്റേഡിയത്തില്‍ യുഎഇയിലെ പ്രഗത്ഭരായ 24 ടീമുകള്‍ മാറ്റുരച്ച സീസണ് 4 ഫൈനലില്‍ ഫ്രാന്‍ഗള്‍ഫ് അഡ്വകെറ്റസ് വിഎഫ്സി ജേതാക്കളായി. ആര്‍കെ എഫ്സി അജ്മാന് റണ്ണേഴ്സപ്പായി. യുനൈറ്റഡ് എഫ്സി പെരിന്തല്‍മണ്ണ മൂന്നാം സ്ഥാനവും ഐ ഡോക്സ് എഫ്സി ഏലംകുളം നാലാം സ്ഥാനവും കരസ്ഥമാക്കി. ജനബാഹുല്യം കൊണ്ടും സംഘാടനാ മികവ് കൊണ്ടും ശ്രദ്ധേമായ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ ടെക്സ്റ്റൈല്‍സ് അസോസിയേഷന് പ്രസിഡന്റ് ചമയം ബാപ്പു നിര്‍വഹിച്ചു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ട്രറി പികെ അന്‍വര്‍ നഹ,അസീസ് മണ്ണേങ്ങല്‍ കെഎംസിസി നേതാക്കളായ കെപിഎ സലാം,സിദ്ദീഖ് കാലൊടി,
നൗഫല്‍ വേങ്ങര,സിവി അഷ്റഫ്,ബിസിനസ് പ്രമുഖരായ ഇസ്സ അനീസ് ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ്, ഷഫീഖ് അവന്യു,സലിം എദ്രൂട്സ്, റാഷി ആരൂഹ,ഗഫൂര്‍ ആല്‍ഫ പ്ലാസ്റ്റിക്,റിയാസ് ഫൈന്‍ ഹൈപ്പര്‍മാര്‍ക്കറ്റ്,ഫഹിം ഫോക്സ്ബി,മലപ്പുറം ജില്ലാ കെഎംസിസിയുടെയും വിവിധ മണ്ഡലം കെഎംസിസികളുടെയും നേതാക്കള്‍,എഴുത്തുകാരന്
അന്‍വര്‍ കണ്ണീരി പ്രസംഗിച്ചു.
സക്കീര്‍ പാലത്തിങ്ങല്‍,അബ്ദുസ്സമദ് ആനമങ്ങാട്,ശിഹാബ് കായംകോടന്,ജൗഹര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. സൈദലവി പെരുമ്പാറ,അസ്കര്‍ കാര്യവട്ടം,ഷിബിയാസ് കട്ടുപ്പാറ,ഷമീര്‍ ഒടമല,ശംസുദ്ദീന്‍ മണലായ,സക്കീര്‍ ഹുസൈന് പുത്തന്‍പള്ളി,നംഷീദലി ചെറുകര തുടങ്ങിയവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. റിയാസ് ചെറുകര സ്വാഗതവും ടിപി നാസര്‍ നന്ദിയും രേഖപ്പെടുത്തി.