
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ശൈത്യകാലമെത്തിയിട്ടും മഴ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ മഴ തേടിയുള്ള പ്രത്യേക നമസ്കാരം(സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നിര്‍വഹിക്കാനും പ്രാര്‍ത്ഥന നടത്താനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും ഇന്നലെ നിര്‍ദേശം നല്കി. ഡിസംബര്‍ 7ന് (ശനിയാഴ്ച) രാവിലെ 11 മണിക്കാണ് പള്ളികളില്‍ മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരവും പ്രാര്‍ത്ഥനയും നടക്കുക. പ്രവാചകന് മുഹമ്മദ് നബി (സ)യുടെ ചര്യ അനുസരിച്ച് രാജ്യത്ത് മഴയും കാരുണ്യവും നല്കി അനുഗ്രഹിക്കുന്നതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് യുഎഇ പ്രസിഡന്റ് എല്ലാവരോടും ആഹ്വാനം ചെയ്തു.
2022ലാണ് അവസാനമായി യുഎഇയിലുടനീളം മഴ പെയ്യുന്നതിനായി ശൈഖ് മുഹമ്മദ് പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശിച്ചത്. അതിനു മുമ്പ് മുമ്പ് 2021,2020,2017, 2014,2011,2010 എന്നീ വര്‍ഷങ്ങളിലും നവംബര്‍ മുതല്‍ ഡിസംബര്‍ വരെ മഴയ്ക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.