
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
ഷാര്‍ജ : ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന പര്സീയഡ് ഉല്‍ക്കാവര്‍ഷം കാണാനും ആസ്വദിക്കാനും ഷാര്‍ജയില്‍ സംവിധാനം. ഉല്‍ക്കാവര്‍ഷം കാണുന്നതിന് വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാര്‍ജ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. ഈ അപൂര്‍വ്വ ദൃശ്യം ആസ്വദിക്കാന്‍ ഷാര്‍ജ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ ഒരുക്കിയ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാം. മലീഹ മരുഭൂമിയില്‍ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റില്‍ ഈ മാസം 12ന് വൈകിട്ട് ഏഴ് മുതല്‍ രാത്രി ഒന്നു വരെയാണ് പരിപാടി. മലീഹ മരുഭൂമിയിലെ മനോഹരമായ പശ്ചാത്തലത്തില്‍ അത്യാധുനിക ടെലിസ്കോപ്പുകള് ഉപയോഗിച്ച് വാനനിരീക്ഷണം നടത്താനുള്ള അവസരമുണ്ട്. ഉല്‍ക്കാവര്‍ഷത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം, ക്വിസ് മത്സരങ്ങള്‍, ദൂരദര്‍ശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണല്‍, ആസ്ട്രോ ഫോട്ടോഗ്രഫി പരിശീലനം തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയില്‍ പരിശീലനം ലഭിച്ച മലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്താനുമാവും.