
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പൊതുജനങ്ങള്‍ക്ക് കൃത്യമായ സേവനം നല്‍കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രൂക്ഷ വിമര്‍ശനം. മൂന്ന് സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ തങ്ങളുടെ പൊതു ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനും രാജ്യത്തിന്റെ തുറന്ന വാതില്‍ നയം ലംഘിച്ചതിനുമാണ് വിമര്‍ശനം. ദുബൈയിലെ മൂന്ന് ഡയറക്ടര്‍ ജനറലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ വെളിപ്പെടുത്തി. എന്നാല്‍ അവരുടെ പേരോ വകുപ്പുകളോ വെളിപ്പെടുത്തിയില്ല. ‘അവര്‍ തങ്ങള്‍ക്കായി വലിയ ഓഫീസുകള്‍ സൃഷ്ടിച്ചു, മാനേജര്‍മാരെയും സെക്രട്ടറിമാരെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും അവരുടെ വാതില്ക്കല് നിര്‍ത്തി, സര്‍ക്കാര്‍ ഇപ്പോള്‍ ‘സ്മാര്‍ട്ടാണ്’ എന്ന വ്യാജേന പൊതുജനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി, എന്നാല്‍ ജനങ്ങള്‍ അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളെയും വെബ്സൈറ്റുകളെയും ആശ്രയിച്ചുശൈഖ് മുഹമ്മദ് കുറിച്ചു. എല്ലാ വകുപ്പുകളെക്കുറിച്ചും സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രഹസ്യ ഷോപ്പേഴ്സ് ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങളില്‍ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ദുബൈ ഭരണാധികാരി ദീര്‍ഘനാളായി നടത്തിവരികയായിരുന്നു. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് അനുസരിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി 2020ല്‍ രഹസ്യ ഷോപ്പര്‍മാരെ നിയോഗിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി പൊതുജനങ്ങള്‍ക്കായി തുറന്ന വാതില്‍ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ ദുബൈ അഭിമാനിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ‘നമുക്കും ആളുകള്‍ക്കും ഇടയില്‍ തടസ്സങ്ങളില്ലാത്ത ഒരു സംസ്കാരമാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്, ദുബൈയുടെ ഇന്നത്തെ ആഗോള പ്രശസ്തിക്ക് കാരണം, മികവിനോടുള്ള പ്രതിബദ്ധതയും മനുഷ്യ കേന്ദ്രീകൃതമായ തൊഴില്‍ അന്തരീക്ഷവുമാണ്ശൈഖ് മുഹമ്മദ് പറഞ്ഞു. ‘എന്റെ സന്ദേശം വ്യക്തമാണ്: ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം ആളുകളെ സേവിക്കുന്നതിലും അവരുടെ ജീവിതം ലളിതമാക്കുന്നതിലും അവരുമായി നേരിട്ടുള്ളതും നിരന്തരമായതുമായ ആശയവിനിമയം നിലനിര്‍ത്തുന്നതിലാണ്. ഈ തത്ത്വങ്ങള്‍ നമ്മുടെ ഗവണ്മെന്റിന്റെ സത്തയാണ്, ഒരിക്കലും മാറില്ല. ഇവയുമായി പൊരുത്തപ്പെടാത്തവര്ക്കെതിരെ നടപടിയെടുക്കും ശൈഖ് മുഹമ്മദ് എക്സില്‍ മുന്നറിയിപ്പ് നല്കി. അതേസമയം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍രിയുടെ അസാധാരണ സേവനത്തിന് ശൈഖ് മുഹമ്മദില്‍ നിന്ന് പ്രത്യേക പ്രശംസ ലഭിച്ചു.