
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ഷാര്‍ജ : ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തകമായി ഇന്ന്് ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു. രാത്രി എട്ടരക്ക് ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി. ഷാര്‍ജ രാജകുടുംബാംഗം ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. വലിയ കോളിളക്കമുണ്ടാക്കിയ സ്പ്രിംഗ്ലര്‍ ഇടപാട്,ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്,പമ്പാ മണല്‍ കടത്ത്,മസാല ബോണ്ട്,ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധുനിയമനം വരെയുള്ള അഴിമതികള്‍ കണ്ടുപിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടുവന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്നതാണ് പുസ്തകം. രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍ എന്ന പേരിലുള്ള പുസ്തകം,മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി.വി പവനനാണ് പുസ്തകം തയാറാക്കിയത്.
ഇതോടൊപ്പം, രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് ചെന്നിത്തല എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പതിപ്പും ഇതേ വേദിയില്‍ പ്രകാശനം ചെയ്യും. എന്റെ ചിന്തകള്‍,അറിയുക നിങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ എന്ന പേരിലാണ് ഈ പുസ്തകം. നേരത്തെ ഡോ.രോഹിത് എഴുതിയ ഇംഗ്ലീഷ് പുസ്തകം, ജി. ജയകുമാറാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ശ്രേഷ്ഠ ബുക്സ് ആണ് പ്രസാധകര്.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്