
സ്കൂളുകള്‍ക്ക് ശൈത്യകാല അവധി; പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്യാം
അബുദാബി:ദുരന്തം വിതച്ച വയനാടിന് സമാശ്വാസമേകാന്‍ അബുദാബി കെഎംസിസി പദ്ധതി ആവിഷ്കരിക്കും. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടത് പു:നരധിവാസമാണ്. കെഎംസിസി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ സ്വരൂപിക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് പുനരധിവാസത്തിനുള്ള സമാഹരണത്തിനാണ്. കഴിഞ്ഞ പ്രളയക്കാലങ്ങളില് പ്രവാസ സമൂഹം പല വിഷമഘട്ടത്തിലും കൈകോര്‍ത്തിട്ടുണ്ട്. അതിനേക്കാള്‍ കാര്യക്ഷമതയോടെ കാരുണ്യം ഒഴുകേണ്ടതുണ്ടെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി യൂസുഫ് സി എച്ച്, ട്രഷറര്‍ പി.കെ അഹമ്മദ് എന്നിവര്‍ അറിയിച്ചു. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കിടന്നുറങ്ങാന്‍ വീടുകള്‍ എത്രയും പെട്ടെന്ന് നിര്‍മിച്ചു നല്കുവാനുള്ള സമീപനം ഗവണ് മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. വയനാട് ജനതയ്ക്കൊപ്പം കെഎംസിസിയുടെയും പ്രവാസ സമൂഹത്തിന്റെയും നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ താങ്ങായിട്ട് ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.