
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഇസ്്ലാമിന്റ സഹിഷ്ണുത വിശാലമായ അര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയും അത് രാജ്യത്ത് ക്രിയാത്മകമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ എന്ന് യൂസഫലി പറഞ്ഞു. ദുബൈ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. മസ്ജിദുകള്‍ക്കൊപ്പം ഏറ്റവും വലിയ ക്ഷേത്രവും ക്രിസ്ത്യന്‍ പള്ളികളും ഉയര്‍ന്നു നില്ക്കുന്ന യുഎഇ ലോകത്തിന് ഉദാത്തമായ സഹിഷ്ണുതയുടെ സന്ദേശമാണ് നല്‍കുന്നത്. ശൈഖ് സായിദ് തറക്കല്ലിട്ട ഒരു ക്രിസ്ത്യന്‍ ദേവാലയം നവീകരിച്ച ശേഷം കഴിഞ്ഞ ദിവസം അബുദാബിയില്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.
ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രവും അബുദാബിയിലുണ്ട്. ഇവിടെയൊക്കെ സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തുന്നു. ഇതെല്ലാം ഇമാറാത്തിന്റെ ഉദാത്തമായ സഹിഷ്ണുത വ്യക്തമാക്കുന്നു. ഒപ്പം ഈ രാജ്യത്തെ ഭരണാധികാരികളുടെ മനുഷ്യത്വപരവും ഉദാത്തവുമായ സമീപനമാണ് കേരളീയ സമൂഹത്തിന്റെയും മറ്റും ഉയര്‍ച്ചക്ക് നിദാനമായത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കെഎംസിസിയുടെ ഇടപെടലുകള്‍ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കിവരുന്നത്. ദുബൈ കെഎംസിസിക്ക് സ്വന്തമായൊരു ആസ്ഥാനം പണിയാന്‍ എല്ലാ പിന്തുണയും നല്‍കും. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസിക്ക് പകരം വെക്കാന്‍ മറ്റൊരു പ്രസ്ഥാനമില്ല. ഈ രാജ്യത്ത് പ്രവാസി സമൂഹത്തിന് സമ്പാദ്യം നേടാനും ജീവിക്കാനും പ്രവര്‍ത്തിക്കാനും ഭരണാധികാരികള്‍ നല്കുന്ന സൗകര്യത്തെക്കുറിച്ച് നമ്മളെല്ലാം നന്ദിപൂര്‍വ്വം സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. യുഎഇ ഭരണാധികാരികളെ കാണുമ്പോള്‍ എപ്പോഴും ഇന്ത്യന്‍ സമൂഹത്തിനും വിശിഷ്യാ കേരളീയര്‍ക്കും നല്കുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്താറുണ്ടെന്നും യുസഫലി പറഞ്ഞു.